ആര്‍. റോഷന്‍ രചിച്ച 'ഗോഡ്സ് ഓണ്‍ ഓണ്‍ട്രപ്രനേഴ്‌സ്' പ്രകാശനം ചെയ്തു


മലയാളി സംരംഭകരുടെ വിജയരഹസ്യം അനാവരണംചെയ്യുന്ന പുസ്തകമാണ് 'ഗോഡ്സ് ഓണ്‍ ഓണ്‍ട്രപ്രനേഴ്‌സ്'.

‘ഗോഡ്‌സ് ഓൺ ഓൺട്രപ്രനേഴ്സ്’ എം.എ. യൂസഫലി ജോയ് ആലുക്കാസിന് നൽകി പ്രകാശനംചെയ്യുന്നു. ആർ. റോഷൻ, എം.എ. സലീം എന്നിവർ സമീപം

ദുബായ്: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനിച്ചുവളര്‍ന്ന സംരംഭകരുടെ കഥ ലോകമെമ്പാടുമുള്ളവര്‍ക്ക് പ്രചോദനമാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനുമായ എം.എ. യൂസഫലി. മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ (ബിസിനസ് ന്യൂസ്) ആര്‍. റോഷന്‍ എഴുതിയ 'ഗോഡ്സ് ഓണ്‍ ഓണ്‍ട്രപ്രനേഴ്‌സ്' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ അന്താരാഷ്ട്ര ലോഞ്ചിങ് ലുലു ഗ്രൂപ്പിന്റെ ദുബായ് റീജണല്‍ ഓഫീസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംരംഭകരുടെ ജീവിതം കൃത്യമായി വിശകലനംചെയ്ത് തയ്യാറാക്കിയ ഈ പുസ്തകം പുതുതലമുറയ്ക്ക് പ്രചോദനമേകുമെന്നും അദ്ദേഹം വ്യക്തമാക്കി. 21 മലയാളി സംരംഭകരുടെ വിജയരഹസ്യം അനാവരണംചെയ്യുന്ന പുസ്തകമാണ് 'ഗോഡ്സ് ഓണ്‍ ഓണ്‍ട്രപ്രനേഴ്‌സ്'. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. മലയാളിസംരംഭകരുടെ വിജയകഥ മലയാളികളല്ലാത്തവര്‍ക്കുകൂടി മനസ്സിലാക്കിക്കൊടുക്കാന്‍ ഈ പുസ്തകം സഹായിക്കുമെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.ഇന്ത്യയുടെയും ഗള്‍ഫ് മേഖലയുടെയും സാമ്പത്തികവളര്‍ച്ചയില്‍ മലയാളിവ്യവസായികള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും ആഗോള പൗരന്മാരായി വളര്‍ന്ന അവരുടെ വിജയകഥ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നതെന്നും ആര്‍. റോഷന്‍ പറഞ്ഞു. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലീം ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: R. Roshan's Gods Own Entrepreneurs released


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented