പുസ്തകത്തിന്റെ കവർ
പത്രപ്രവര്ത്തകന്, കലാചരിത്രകാരന്, വിമര്ശകന് എന്നീ നിലകളിലെല്ലാം പ്രശസ്തനായ ജോണി എം.എല്‍-ന്റെ ആദ്യനോവല്‍ 'പുത്രസൂത്രം' മാതൃഭൂമി ബുക്സ് പുറത്തിറക്കി. സ്വയം നൂറ്റ നൂലില്‍ക്കുരുങ്ങി തീര്‍ന്നുപോകുന്ന പട്ടുനൂല്‍പ്പുഴുവിനെപ്പോലെ ജീവശ്വാസമായ വിശ്വാസങ്ങളില്‍ കുടുങ്ങിപ്പോകുന്ന ദുരന്തജീവിതങ്ങളുടെ കഥയാണ് 'പുത്രസൂത്രം' എന്നുപറയാം.
സ്വാതന്ത്ര്യപൂര്‍വ്വകാലഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യദശകങ്ങളിലും ആദര്‍ശനിഷ്ഠയും നിര്‍ഭയത്വവും മുഖമുദ്രയാക്കിയ സോഷ്യലിസ്റ്റ് തട്ടകത്തിന് കാലക്രമേണ സംഭവിച്ച അപഭ്രംശം രാമചന്ദ്രന് എന്ന ആദ്യകാല സോഷ്യലിസ്റ്റ് നേതാവിന്റെ ജീവിതത്തിലൂടെ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നുണ്ട് എഴുത്തുകാരന്.
ജനിച്ച മതത്തിന്റെ- ജാതിയുടെ-കുടുംബത്തിന്റെ- സമ്പത്തിന്റെ പേരില്‍ പിന്നിലേക്ക് വലിക്കപ്പെടുന്ന, ഒറ്റനിമിഷംകൊണ്ട് അതുവരെ ചെയ്തുവന്ന അദ്ധ്വാനവും ത്യാഗവുമെല്ലാം അവമതിക്കപ്പെടുകയും റദ്ദു ചെയ്യപ്പെടുകയും ചെയ്യുന്ന എല്ലാ രാഷ്ട്രീയ- രാഷ്ട്രീയേതര സംഘടനകളിലേയും രാമചന്ദ്രന്മാരുടെ കഥകൂടിയാണ് ഈ നേവല്‍.
Content Highlights: puthrasoothram book, johny m l, malayalam novel
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..