ഗുരുവായൂർ: ഉണ്ണികൃഷ്ണൻ പൂതൂർ സ്മാരക ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷന്റെ പുരസ്കാരത്തിന് കവി ശ്രീകുമാരൻ തമ്പിയെ തിരഞ്ഞെടുത്തു. 11,111 രൂപയും വെങ്കലശില്പവും അടങ്ങുന്നതാണ് പുരസ്കാരം. എം. ലീലാവതി ചെയർമാനും ഡോ.സി. നാരായണപിള്ള, ബാലചന്ദ്രൻ വടക്കേടത്ത്, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. പുതൂരിന്റെ ഏഴാം ചരമവാർഷിക ദിനമായ ഏപ്രിൽ രണ്ടിന് നടക്കുന്ന അനുസ്മരണ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ഷാജു പുതൂർ അറിയിച്ചു.

Content Highlights: Puthoor Puraskaram Awarded to Sreekumaran Thampi