പുനത്തിൽ കുഞ്ഞബ്ദുള്ള
വടകര: പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് ജന്മനാട്ടില്‍ ഒരു സ്മാരകം... വടകരയും മലയാളസാഹിത്യലോകവും ഏറെ ആഗ്രഹിച്ച ആ സ്വപ്നം അദ്ദേഹം മരിച്ച് നാലുവര്‍ഷമായിട്ടും യാഥാര്‍ഥ്യമായില്ല. കോവിഡ് കാലത്തിന്റെ പ്രതിസന്ധികള്‍തന്നെയാണ് പുനത്തിലിന്റെ സ്മാരകത്തിനും തടസ്സമായതെന്ന് പുനത്തില്‍ സ്മാരകട്രസ്റ്റിന്റെ വിശദീകരണം. പ്രതിസന്ധികള്‍ പതിയെ ഒഴിഞ്ഞുതുടങ്ങുന്ന സമയത്ത് സ്മാരകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാമെന്ന പ്രതീക്ഷയിലാണ് ട്രസ്റ്റ്.
2017 ഒക്ടോബര്‍ 27-നാണ് പുനത്തില്‍ വിടപറയുന്നത്. 29-ന് തന്നെ പുനത്തിലിന് ജന്മനാടായ വടകരയില്‍ ഒരുകോടി രൂപചെലവില്‍ സ്മാരകം പണിയുമെന്ന് അന്നത്തെ സാംസ്‌കാരികവകുപ്പുമന്ത്രി എ.കെ. ബാലന്‍ പ്രഖ്യാപിച്ചു. ഡിസംബറില്‍ത്തന്നെ പ്രവര്‍ത്തനങ്ങള്‍ക്കായി 18 അംഗ ട്രസ്റ്റ് രൂപവത്കരിച്ചു. സ്ഥലംകണ്ടെത്താന്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു.
ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പാക്കയില്‍പടന്നയില്‍ ഭാഗത്ത് രണ്ടേക്കര്‍ സ്ഥലം കണ്ടെത്തി ഇതുവാങ്ങാനുള്ള നടപടികള്‍തുടങ്ങി. ഇതിനുളള പണം സമാഹരിക്കാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. മന്ത്രി എ.കെ. ബാലന്‍ 2018-ല്‍ ഈ സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ക്ക് വേഗംകൂട്ടി. രണ്ടുകോടിയോളം രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചത്.
എന്നാല്‍, സ്ഥലം കണ്ടെത്തിയതിനുശേഷമുളള നടപടികള്‍ മന്ദഗതിയിലായി. കോവിഡ് വന്നതോടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. 2020- മാര്‍ച്ചില്‍ സാമ്പത്തികസമാഹരണം തുടങ്ങിയ ഘട്ടത്തിലാണ് കോവിഡ് വന്നതെന്നും ഇതാണ് പ്രതിസന്ധിയായതെന്നും ട്രസ്റ്റ് സെക്രട്ടറി ടി. രാജന്‍ പറഞ്ഞു.
Content Highlights : Punathil Kunjabdulla Memorial Trust
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..