വ്യക്തിജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളും കഥകളും നീരീക്ഷണങ്ങളും പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ചോപ്ര എഴുത്തിടങ്ങളിൽ തന്റെ സാന്നിധ്യമറിയിക്കാനൊരുങ്ങുന്നു. 'അൺഫിനിഷ്ഡ്' എന്ന് പേരിട്ടിരുക്കുന്ന പുസ്തകത്തിന്റെ ഫൈനൽ ഡ്രാഫ്റ്റ് പൂർത്തിയായി. പെൻഗ്വിൻ റാൻഡം ഹൗസ് ആണ് പ്രസാധകർ.
''അൺഫിനിഷ്ഡ് പൂർത്തിയായിരിക്കുന്നു! എന്റെ ജീവിതത്തിൽ സ്വാധീനിച്ചതും പ്രതിഫലിച്ചതുമായ സംഭവങ്ങളാണ് ഈ പുസ്തകത്തിൽ പങ്കുവെക്കുന്നത്. വൈകാതെ അത് നിങ്ങളുടെയടുക്കൽ എത്തിച്ചേരും''- പ്രിയങ്ക എഴുതുന്നു.
ബോളിവുഡ് സിനിമയിലേക്ക് തന്റെ പതിനേഴാം വയസ്സിൽ വന്നുകയറിയതാണ് പ്രിയങ്ക. അന്നവർ മിസ് ഇന്ത്യയായിരുന്നു, പിറ്റത്തെ വർഷം മിസ് വേൾഡുമായി. പ്രിയങ്കയുടെ വ്യക്തിജീവിതം വായിക്കാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
Content Highlights: Priyanka Chopra About to Release her Memoir titled Unfinished