'ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല':  മാതൃഭൂമി ബുക്‌സില്‍ പ്രീ പബ്ലിക്കേഷന്‍ ഓഫര്‍


പുസ്തകത്തിന്റെ കവർ

'ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല' എന്ന പുസ്തകം പ്രീ പബ്ലിക്കേഷന്‍ ഓഫറില്‍ സ്വന്തമാക്കാം. പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച, ഇംഗ്ലീഷ് അദ്ധ്യാപകന്‍ കൂടിയായ പി.വി. രവീന്ദ്രനാണ് പുസ്തകം രചിച്ചത്.

ഇംഗ്ലീഷ് സുഗമമായി സംസാരിക്കാനും എഴുതാനും പ്രാപ്തമാക്കുന്ന ഈ പാഠ്യപദ്ധതി കൃത്യമായ ഒരു മനശ്ശാസ്ത്ര ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. 36 അദ്ധ്യായങ്ങളിലൂടെ, ഒരു നോവലിന്റെ ആഖ്യാനത്തിലൂടെ രസകരമായി ഇംഗ്ലീഷ് പരിശീലിപ്പിക്കുന്ന ഈ രചന രണ്ടാഴ്ചകൊണ്ട് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും വായനക്കാരെ പഠിപ്പിക്കുന്നു. വ്യാകരണത്തെ പേടിച്ച് ഇംഗ്ലീഷ് പഠിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് അനായാസമായി ഗ്രഹിക്കാന്‍ കഴിയുന്ന രീതിയിലുള്ള ലളിതമായ പ്രതിപാദനമാണ് ഈ പുസ്തകത്തിലേത്.

1250 രൂപ മുഖവിലയുള്ള പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷന്‍ വില 899 രൂപയാണ്. ഈ വര്‍ഷം ഡിസംബറിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 1064 പേജുകളുള്ള പുസ്തകത്തില്‍ ഇംഗ്ലീഷ് വാക്കുകളും ശൈലീപ്രയോഗങ്ങളും ഉള്‍ക്കൊള്ളുന്ന മലയാളം-ഇംഗ്ലീഷ് ഡിക്ഷ്ണറിയുമടങ്ങിയിട്ടുണ്ട്. പ്രീ പബ്ലിക്കേഷന്‍ വ്യവസ്ഥകളോടുകൂടിയാണ് പുസ്തകം വിതരണത്തിനൊരുങ്ങുന്നത്.

Content Highlights: pre-publishing of p.v. ravindran's book 'english samsarikkan oru formula'


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented