ടി കരീനാകപൂര്‍ തന്റെ ഗര്‍ഭകാല അനുഭവങ്ങളെക്കുറിച്ചും കുഞ്ഞുങ്ങളുടെ പരിപാലനത്തെക്കുറിച്ചുമുള്ള ഓര്‍മകളും അനുഭവങ്ങളും സമാഹരിച്ചുകൊണ്ട് പുസ്തകമാക്കുന്ന തിരക്കിലാണിപ്പോള്‍. 

''ഞാനൊരു പുസ്തകം എഴുതുമെന്ന് ഒരിക്കല്‍പോലും വിചാരിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ ഇന്നത് സാധ്യമായിരിക്കുന്നു. ഒരു അമ്മയാവുക എന്ന ദൗത്യത്തിലേക്ക് നടന്നുകയറിയവര്‍ക്ക് സമാനതകളുള്ള ധാരാളം അനുഭവങ്ങള്‍ ഉണ്ടാകും; എനിക്കും. ഈ പുസ്തകത്തിലൂടെ ഞാന്‍ പങ്കുവെക്കുന്നത് അത്തരം അനുഭവങ്ങളും എന്റെ പാഠങ്ങളുമാണ്. എന്റെ കുഞ്ഞുങ്ങളെ പരിപാലിക്കുക എന്നതാണ് എന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അവരോടൊപ്പമുള്ള എന്റെ ഓര്‍മകളും മുഹൂര്‍ത്തങ്ങളും പറയുമ്പോള്‍ ഞാന്‍ അത്യധികം എക്‌സൈറ്റഡാണ്. പ്രഗ്നന്‍സി ബൈബിള്‍ എന്റെ മൂന്നാമത്ത കുഞ്ഞാണ്. ഇതെഴുതുമ്പോഴും ഗര്‍ഭിണിയായിരിക്കുമ്പോഴും നല്ല ദിനങ്ങളും മോശം ദിനങ്ങളും എന്റെ ജീവിതത്തിലൂടെ കടന്നുപോയി. ചില ദിവസങ്ങളില്‍ ജോലിചെയ്യുവാനുള്ള ഉത്സാഹമായിരുന്നെങ്കില്‍ മറ്റുദിവസങ്ങളില്‍ കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാന്‍ പോലുമായില്ല. ഇതെന്റെ തികച്ചും വ്യക്തിപരമായ അനുഭവങ്ങളുടെ സമാഹാരമാണ്. ശാരീരികമായും മാനസികമായും ഞാന്‍ കടന്നുപോയ ഗര്‍ഭകാല അനുഭവങ്ങളാണ്. പ്രഗ്നന്‍സി ബൈബിളിലൂടെ എന്റെ മൂന്നാമത്തെ കുഞ്ഞ് പിറന്നിരിക്കുകയാണ്''- പുസ്തകത്തിന്റെ കവര്‍ തന്റെ ഇന്‍സ്റ്റഗ്രാംപേജിലൂടെ പ്രകാശനം ചെയ്തുകൊണ്ട് കരീന പറഞ്ഞു. അദിതി ഷാ ഭീംജാനിയാണ് പുസ്തകത്തിന്റെ കോ റൈറ്റര്‍.

Content Highlights : Pregnancy Bible Book Authored by Kareena Kapoor