Kunjunni Master awardബാലുശ്ശേരി: കവി കുഞ്ഞുണ്ണിമാസ്റ്ററുടെ സ്മരണയില്‍ ബാലസാഹിതീ പ്രകാശന്‍ കേരളം ഏര്‍പ്പെടുത്തിയ കുഞ്ഞുണ്ണി പുരസ്‌കാരത്തിന് പി.പി. ശ്രീധരനണ്ണിയും ഡോ. ഗോപി പുതുക്കോടും അര്‍ഹരായി. 

പുരസ്‌കാരവിതരണം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ചിദാനന്ദപുരിസ്വാമി നിര്‍വഹിക്കും.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചടങ്ങ് ഉദ്ഘാടനം ചെയ്യും. എന്‍. ഹരീന്ദ്രന്‍ കുഞ്ഞുണ്ണി അനുസ്മരണപ്രഭാഷണം നിര്‍വഹിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടി നടക്കുക.

Content Highlights: PP Sredharanunni, Gopi Puthukkatt,  Kunjunni Master award