പേരാമ്പ്ര: ഇന്ത്യന്‍ ട്രൂത്ത് 2020-ല്‍ എഴുത്തുകാരികളുടെ കാവ്യസമാഹാരത്തിന് ഏര്‍പ്പെടുത്തിയ കാവ്യപുരസ്‌കാരത്തിന് തൃശ്ശൂര്‍ സ്വദേശി ഡോ. കല സജീവന്‍ അര്‍ഹയായി. കലയുടെ 'ജിപ്‌സിപ്പെണ്ണ്' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 5555 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. കെ.പി. സുധീര, ഡോ. മിനി പ്രസാദ്, സുഷമ ബിന്ദു എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് കൃതി തിരഞ്ഞെടുത്തത്. 

ജനുവരിയില്‍ കോഴിക്കോട് നടത്തുന്ന ചടങ്ങില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിത്തുമെന്ന് ഇന്ത്യന്‍ ട്രൂത്ത് ചെയര്‍മാന്‍ ഇ.എം. ബാബു അറിയിച്ചു.

പുസ്തകം വാങ്ങാം

Content Highlights: poetry award for Kala Sajeevan