പ്രശസ്ത സിനിമ ഗാനരചയിതാവും കവിയുമായ മുരുകന്‍ കാട്ടാക്കടയുടെ  ഓണപ്പാട്ടിന് അഭിനന്ദ എം കുമാറിന്റെ സ്വരമാധുരി. ഈ വര്‍ഷം കരുതലിന്റെ ഭാഗമായി വീടുകളില്‍ ഓണം ആഘോഷിയ്ക്കുന്നവര്‍ക്കു വേണ്ടിയാണ് മുരുകന്‍ കാട്ടാക്കട-അഭിനന്ദ ടീമിന്റെ വീഡിയോ ഗാനം ഓര്‍മ്മയില്‍ ഒരോണം എന്ന പേരില്‍ അവതാര്‍ എന്റര്‍ടൈന്‍മെന്റ് പുറത്തിറക്കിയത്.

മികച്ച ആലാപനത്തില്‍ 2021ലെ കരുതലോണത്തിന് ഓണം ആല്‍ബം സമ്മാനിച്ച ഗായിക അഭിനന്ദയെ മുരുകന്‍ കാട്ടാക്കട അഭിനന്ദിച്ചു.

ബാനര്‍ : അവതാര്‍ എന്റര്‍ടെയ്ന്‍മെന്റ് , നിര്‍മ്മാണം ആര്‍.കെ കുമാര്‍ , രചന : മുരുകന്‍ കാട്ടാക്കട , സംഗീതം : ശിവന്‍ ഭാവന, പശ്ചാത്തല സംഗീതം : അജയ് തിലക്, പി.ആര്‍.ഒ : എ.എസ് പ്രകാശ് , എഡിറ്റിങ് : സജി കെ.എം ഡിജിറ്റല്‍ എന്നിവരാണ് ഓണപ്പാട്ടിന്റെ അണിയറയില്‍.

തിരുവനന്തപുരം വിമന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ അഭിനന്ദ എം കുമാര്‍ ഈ വര്‍ഷത്തെ ബി.എ മ്യൂസിക് അവസാന വര്‍ഷത്തെ പരീക്ഷയില്‍ കേരള യൂണിവേഴ്സിറ്റിതലത്തില്‍ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

Content Highlights: Poet Murukan Kattakada new onam album