കതിരൂര്‍: കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വി.വി.കെ. സാഹിത്യ പുരസ്‌കാരത്തിന് കവി സച്ചിദാനന്ദന്‍ അര്‍ഹനായി. 50,000 രൂപ, പൊന്ന്യം ചന്ദ്രന്‍ രൂപകല്പന ചെയ്ത ശില്പം, കെ.ശശികുമാറിന്റെ പെയിന്റിങ് എന്നിവ ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.

കാരായി രാജന്‍ ചെയര്‍മാനായ വി.വി.കെ. സമിതിയാണ് പുരസ്‌കാരത്തിന് സച്ചിദാനന്ദനെ തിരഞ്ഞെടുത്തത്. ഒക്ടോബറില്‍ എരഞ്ഞോളിയില്‍ ബാങ്കിന്റെ പുതിയ ശാഖ ഉദ്ഘാടനംചെയ്യുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

 ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍, പൊന്ന്യം ചന്ദ്രന്‍, ബാങ്ക് സെക്രട്ടറി കെ.അശോകന്‍, ടി.വി.നാരായണന്‍, ഡോ. കെ.കെ.കുമാരന്‍, കെ.കെ.രമേഷ്, പ്രൊഫ. എം.മാധവന്‍, കെ.സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: Poet K Sachidanandan bags VVK award