മലപ്പുറം: കോവിഡ് കാലത്ത് ജനങ്ങള്‍ രചിച്ച് എടക്കര പോലീസ് പുസ്തകമാക്കി ഇറക്കിയ കവിതാസമാഹാരം 'അതിജീവനം' പ്രകാശനംചെയ്തു. ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍കരീം ചിത്രകാരനും സാമൂഹികപ്രവര്‍ത്തകനുമായ ജസ്ഫര്‍ കോട്ടക്കുന്നിനു നല്‍കിയാണ് പുറത്തിറക്കിയത്.
എടക്കര ജനമൈത്രി പോലീസ് ജനങ്ങള്‍ക്കായി കവിതാമത്സരം നടത്തിയിരുന്നു. ഇതില്‍നിന്ന് തിരഞ്ഞെടുത്ത 24 കവിതകളാണ് പുസ്തകരൂപത്തിലാക്കിയത്. മത്സരത്തില്‍ മുജീബ് എം. മുഹമ്മദ്, രമ വടശ്ശേരി, അജ്മല്‍ ഹുസ്സന്‍ എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. നേരത്തേ എ.ഡി.ജി.പി ബി. സന്ധ്യ മുതല്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ വരെയുള്ളവരുടെ കഥകള്‍ കണ്ണൂരിലെ പ്രസാധകര്‍ പുസ്തകമായി പുറത്തിറക്കിയിരുന്നു.
ഇതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എടക്കര പോലീസ് പുസ്തകമിറക്കാന്‍ മുന്നോട്ടുവന്നത്. ഡിവൈ.എസ്.പി സാജു കെ. എബ്രഹാം, പി.എന്‍. കിഷോര്‍കുമാര്‍, മനോജ് പറയറ്റ, പി.സി. അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: Poems, covid-19, Kerala police