കോഴിക്കോട്: 2021-ലെ പ്ലാവില സാഹിത്യപുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്. മലയാളസാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവന മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

കെ.വി. മോഹന്‍കുമാര്‍, ചന്ദ്രശേഖരന്‍ തിക്കോടി, ഡോ. സോമന്‍ കടലൂര്‍ (ചെയര്‍മാന്‍) എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. ഫെബ്രുവരി മൂന്നാം വാരം തിക്കോടിയില്‍ നടക്കുന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് അവാര്‍ഡ് സമര്‍പ്പിക്കും.

 

Content Highlights: Plavila literary award for Ambikasuthan Mangad