കോഴിക്കോട്: എഴുത്തുകാരന്‍ പി.കെ.പാറക്കടവിന്റെ കഥകള്‍ ഇനി ഉറുദുവിലും വായിക്കാം. പി.കെ പാറക്കടവിന്റെ തിരഞ്ഞെടുത്ത കഥകളുടെ ഉറുദു പതിപ്പ് പുറത്തിറങ്ങി.

'മേഘത്തിന്റെ തണല്‍' എന്ന പുസ്തകത്തിലെയും മറ്റും കഥകള്‍ ' ബാദല്‍ കാ സായ ' എന്ന പേരിലാണ് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

ഹൈദരാബാദിലെ എലിസബത്ത് കുര്യന്‍ മോണയാണ് ഉറുദുവിലേക്ക് വിവര്‍ത്തനം ചെയ്തത്. ന്യൂഡല്‍ഹിയിലെ എജുക്കേഷണല്‍ പബ്ലിഷിംഗ് ഹൗസാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Contengt Highights: PK Parakkadavu, Stories, urdu