പി.കെ പാറക്കടവിന്റെ ഏറ്റവും പുതിയ പുസ്തകം പെരുവിരല്‍ക്കഥകള്‍ എഴുത്തുകാരി കെ.ആര്‍ മീര പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു പ്രകാശനം. മലയാളത്തില്‍ ഇത്തരം മിന്നല്‍ക്കഥകള്‍ എഴുതാന്‍ പി.കെ പാറക്കടവ് എന്ന എഴുത്തുകാരനേ ഉള്ളുവെന്ന് പുസ്തകം പ്രകാശനം ചെയ്യവെ കെ.ആര്‍ മീര പറഞ്ഞു.

എഴുത്തുകാരന്‍ പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ പി.കെ പാറക്കടവിന്റെ മിന്നല്‍ക്കഥകളുടെ സമാഹാരമാണ് 'പെരുവിരല്‍ക്കഥകള്‍'. ഇംഗ്ലീഷിലും മലയാളത്തിലുമായുള്ള പുസ്തകത്തിന്റെ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത് ഡോ. അബൂബക്കര്‍ കാപ്പാടാണ്.  പുസ്തകം മാതൃഭൂമി ബുക്സ് ഷോറൂമുകളിലും വെബ്സൈറ്റിലും ലഭ്യമാണ്

കെ.ആര്‍ മീരയുടെ വാക്കുകള്‍

കവിത പോലെ ഒരു കഥ. മിന്നല്‍പോലെ ഒരു കഥ. മിന്നല്‍പോലെ പാഞ്ഞ് വന്ന് വായനക്കാരെ ഷോക്കടിപ്പിക്കുന്ന കഥ. ഇത്തരം കഥകളുടെ സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ പെരുവിരല്‍ക്കഥകള്‍ എന്ന പുസ്തകം. മലയാളത്തില്‍ ഇത്തരം മിന്നല്‍ക്കഥകള്‍ എഴുതാന്‍ ഒരു എഴുത്തുകാരനേയുള്ളു. അത് ശ്രീ പി.കെ. പാറക്കടവാണ്. എന്റെ എഴുത്തുജീവിത്തില്‍ ഒരു വഴിവിളക്കായി എല്ലാ കാലത്തുമുള്ള ശ്രീ പി.കെ, പാറക്കടവിന്റെ ഈ പുസ്തകം ഹൃദയം നിറഞ്ഞ സന്തോഷത്തോടെ പ്രകാശനം ചെയ്തുകൊള്ളുന്നു. ഈ പുസ്തകത്തിലെ കഥകളെ തൊടുന്നവര്‍ വെളിച്ചമായി മാറും എന്നത് എന്റെ സാക്ഷ്യം. നന്ദി.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: PK Parakkadavu New Book Release KR Meera Mathrubhumi Books