പി.കെ പാറക്കടവിന്റെ ഏറ്റവും പുതിയ പുസ്തകമായ 'പെരുവിരല്‍ക്കഥകള്‍' എഴുത്തുകാരി കെ.ആര്‍ മീര പ്രകാശനം ചെയ്യും. ഒക്ടോബര്‍ 7 ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മാതൃഭൂമി ബുക്‌സ് ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് പ്രകാശനം. 

എഴുത്തുകാരന്‍ പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ പി.കെ പാറക്കടവിന്റെ മിന്നല്‍ക്കഥകളുടെ സമാഹാരമാണ് 'പെരുവിരല്‍ക്കഥകള്‍'. ഇംഗ്ലീഷിലും മലയാളത്തിലുമായുള്ള പുസ്തകത്തിന്റെ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത് ഡോ. അബൂബക്കര്‍ കാപ്പാടാണ്. 

പുസ്തകം മാതൃഭൂമി ബുക്‌സ് ഷോറൂമുകളിലും വെബ്‌സൈറ്റിലും ലഭ്യമാണ്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: PK Parakkadavu New Book Release KR Meera Mathrubhumi Books