മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പി.കെ.പാറക്കടവിന്റെ പെരുവിരല്‍ക്കഥകള്‍ ഇനി ബംഗാളിയിലും വായിക്കാം. പ്രശസ്ത ബംഗാളി എഴുത്തുകാരിയും വിവര്‍ത്തകയുമായ തൃഷ്ണ ബാസക് ആണ് ടിപ് ഗൊല്‍പൊ എന്ന പേരില്‍ ബംഗാളി ഭാഷയില്‍ മൊഴിമാറ്റം ചെയ്തത്.

കൊല്‍ക്കത്തയിലെ രാ പ്രകാശന്‍ പ്രസാധകരാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകം അടുത്ത മാസം പുറത്തിറങ്ങും.

book
പുസ്തകം വാങ്ങാം

എഴുത്തുകാരന്‍ പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ പി.കെ പാറക്കടവിന്റെ മിന്നല്‍ക്കഥകളുടെ സമാഹാരമാണ് 'പെരുവിരല്‍ക്കഥകള്‍'. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് പുസ്തകം പുറത്തിറങ്ങിയിരുന്നത്.

Content Highlights: PK Parakkadavu Book Bengali translation