bookലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രശസ്ത അറബി പത്രമായ അല്‍ അറബി അല്‍ജദീദില്‍ പി.കെ.പാറക്കടവിന്റെ പത്തൊന്‍പത് കഥകളുടെ വിവര്‍ത്തനം പ്രസിദ്ധീകരിച്ചു.

ഇ.കെ റശീദ് വാഫിയാണ് മലയാളത്തില്‍ നിന്ന് അറബിയിലേക്ക് മൊഴിമാറ്റം നടത്തിയത്.

പ്രശസ്ത പലസ്തീനിയന്‍ കവി നജ് വാന്‍ ദര്‍വീഷ് കള്‍ച്ചറല്‍ എഡിറ്ററായ അല്‍ അറബി അല്‍ജദീദില്‍ ഇതിനു മുമ്പും പാറക്കടവിന്റെ കഥകള്‍ വിവര്‍ത്തനം ചെയ്തു വന്നിട്ടുണ്ട്.

Content Highlights: Parakkadavu's stories in Arabic now