തിരുവനന്തപുരം: മഹാകവി പന്തളം കേരളവര്‍മ സാഹിത്യ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്കു നല്‍കി.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്.രവികുമാര്‍ പുരസ്‌കാരം സമര്‍പ്പിച്ചു. ഗാനരചയിതാവും സംഗീത സംവിധായകനുമാണ് ഇമ്പമുള്ള ഗാനം സൃഷ്ടിക്കുന്നതെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

പാട്ടുകാര്‍ പെര്‍ഫോമര്‍ മാത്രമാണ്. പക്ഷേ, അംഗീകാരങ്ങള്‍ അവര്‍ക്കാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പന്തളം കേരളവര്‍മ സ്മാരക സമിതിയുടെയും ഭാരത് ഭവന്റെയും ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പി.ജി.ശശികുമാര്‍ വര്‍മ, ബൈജു ചന്ദ്രന്‍, കിശോര്‍ കുമാര്‍ വര്‍മ എന്നിവര്‍ സംസാരിച്ചു.

Content Highlights: Pandalam Kerala Varma literature award Sreekumaran Thampi