കോഴിക്കോട്: ടീച്ചര്‍ എങ്ങനെയാണ് ഇങ്ങനെ എഴുതുന്നത്? അനുഭവങ്ങളാണോ അതിന് സഹായിക്കുന്നത്... പി. വത്സലയെന്ന എഴുത്തുകാരിക്ക് മുന്നിലെത്തിയപ്പോള്‍ ചാലപ്പുറം ഗണപത് എല്‍.പി. സ്‌കൂളിലെ കുഞ്ഞുങ്ങള്‍ക്ക് ഒരുപാടുകാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഉണ്ടായിരുന്നു. കുഞ്ഞുമനസ്സിലെ വലിയ സംശയങ്ങള്‍ക്കെല്ലാം ടീച്ചര്‍ സ്‌നേഹത്തോടെ ഉത്തരം നല്‍കി.

പി. വത്സലയോടൊത്ത് കൊച്ചുവര്‍ത്തമാനം 'വാത്സല്യം' പരിപാടിയിലാണ് കുട്ടികള്‍ ചോദ്യങ്ങളുമായി എത്തിയത്. യാത്രാനുഭവങ്ങളും കുട്ടിക്കാലത്ത് വയനാട്ടില്‍പ്പോയി താമസിച്ചതും കൃഷിയേയും സാധാരണജീവിതത്തെയും ആദിവാസി ജീവിതത്തെക്കുറിച്ചുമെല്ലാം എഴുത്തുകാരി വിശദീകരിച്ചു.

ചെറുപ്പത്തില്‍ത്തന്നെ ജിജ്ഞാസയോടെ ചുറ്റുപാടുകളെ നോക്കിക്കാണാന്‍ കഴിയുമ്പോള്‍ മനസ്സിന് വളര്‍ച്ചയുണ്ടാവുകയും അത് വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കുമെന്നും അവര്‍ പറഞ്ഞു.

വിദ്യാര്‍ഥികളായ ജസ്വിന്‍ ജെറി, പൂജ, ആയിഷഫെറിന്‍, ശ്രീലക്ഷ്മി, ശ്രേയ, സിദ്ധ ഖദീജ, അബ്ദുള്ള, സിദാന്‍, ഫത്മ സുനി, സുദേവ് എന്നിവരെല്ലാം ചോദ്യങ്ങളുന്നയിച്ചു.

വിദ്യാരംഗം ചുമതലയുള്ള വി.പി. ആതിര, മറ്റ് അധ്യാപകരായ പി. മീര, ബി.ആര്‍. ലിയോ എന്നിവര്‍ സംസാരിച്ചു. പി. വത്സലയെ സ്റ്റാഫ് സെക്രട്ടറി പി. മായ ആദരിച്ചു.