കോഴിക്കോട്: സാധാരണ വായനക്കാര്‍ക്ക് യഥാര്‍ഥ മഹാഭാരതത്തെ തിരിച്ചറിയാനുള്ള വാതിലാണ് ഡോ. കെ.എസ്. രാധാകൃഷ്ണന്റെ 'മഹാഭാരത വിചാരങ്ങള്‍' എന്ന കൃതിയെന്ന് മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

മാതൃഭൂമി ക്രിസ്മസ് പുതുവത്സര പുസ്തകോത്സവത്തിന്റെ ഭാഗമായി ഫാ. ജോണ്‍ മണ്ണാറത്തറയ്ക്കു നല്‍കി പുസ്തകം പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം. മാതൃഭൂമി ബുക്സാണ് പ്രസാധകര്‍. കെ.പി. കേശവമേനോന്‍ ഹാളിലായിരുന്നു പ്രകാശനച്ചടങ്ങ്.

''സാധാരണക്കാരെ അദ്ഭുതപ്പെടുത്തുന്ന മഹാഭാരതത്തിലെ ചില സന്ദര്‍ഭങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ ഇതില്‍ വിവരിക്കുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളെ ഗവേഷണബുദ്ധിയോടെ സമീപിച്ച് വരുംതലമുറയ്ക്കുവേണ്ടി സംഭരിച്ച നിധിയാണ് ഈ ഗ്രന്ഥം. മഹാഭാരതവിചാരത്തിലൂടെ യഥാര്‍ഥ വ്യാസഭാരതം എന്താണെന്ന് മനസ്സിലാക്കിത്തരുന്നുവെന്നതാണ് ഈ കൃതിയുടെ സവിശേഷത'' -പി.വി. ചന്ദ്രന്‍ പറഞ്ഞു. ഫാ. ജോണ്‍ മണ്ണാറത്തറ, ഡോ. കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരും സംസാരിച്ചു.

Content Highlights :P V Chandran release the book Mahabharathavicharangal by Dr K S Radhakrishnan mathrubhumi books