തിരുവനന്തപുരം: സി.പി.എം നേതാവും മുന്‍ രാജ്യസഭ എം.പിയുമായ പി. രാജീവ് എഴുതിയ പുസ്തകം 'ഭരണഘടന ചരിത്രവും സംസ്‌കാരവും' മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ജസ്റ്റിസ് കെ.കെ ദിനേശന്‍ പുസ്തകം ഏറ്റുവാങ്ങി. 

ഭരണഘടന അസംബ്ലിയിലെ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഇന്ന് പ്രസക്തമായ  പ്രശ്‌നങ്ങളെ ആധാരമാക്കി തയ്യാറാക്കിയ പുസ്തകമാണ് 'ഭരണഘടന ചരിത്രവും സംസ്‌കാരവും'. എങ്ങനെയാണ് ഭരണഘടനയുടെ മതനിരപേക്ഷവും ജനാധിപത്യപരവുമായ സംസ്‌കാരം രൂപംകൊണ്ടതെന്ന അന്വേഷണമാണ് ഈ കൃതി പ്രധാനമായും നിര്‍വഹിക്കുന്ന ദൗത്യം. 

മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാതൃഭൂമി ബുക്‌സ് വെബ്‌സൈറ്റിലും ഷോറൂമുകളിലും പുസ്തകം ലഭ്യമാണ്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: P Rajeev new book release by CM Pinarayi Vijayan