ടിബറ്റൻ ബുദ്ധസന്യാസികളുടെ ആത്മീയനേതാവ് ദലൈലാമ പതിനാലാമൻ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചെഴുതിയ പുസ്തകം 'അവർ ഓൺലി ഹോം; എ ക്ലൈമറ്റ് അപ്പീൽ റ്റു ദ വേൾഡ്' പ്രകാശനത്തിനൊരുങ്ങുന്നു. 1935-ൽ ടിബറ്റിൽ ജനിച്ച ദലൈലാമ 1989-ൽ ഇന്ത്യയിൽ അഭയം തേടിയത് ടിബബറ്റിലെ ചൈനീസ് അധിനിവേശ ഭീഷണിയെത്തുടർന്നായിരുന്നു. അന്നുമുതൽ മാതൃരാജ്യത്തിന്റെ സ്വാതന്ത്യത്തിനായി പ്രവർത്തിച്ച ദലൈലാമയെത്തേടി നൊബേൽ സമ്മാനം വരെയെത്തി.

തത്വശാസ്ത്രവും ബാലസാഹിത്യവും വളരെ ലളിതമായി കൈകാര്യം ചെയ്ത അദ്ദേഹം ആത്മകഥയുൾപ്പെടെ ധാരാളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ജർമൻ എൻവയോൺമെന്റൽ ജേണലിസ്റ്റായ ഫ്രാൻസ് ആൾട്ടുമായി സഹകരിച്ചാണ് അവർ ഓൺലി ഹോം എഴുതിയിരിക്കുന്നത്.

''വളരെ വ്യത്യസ്തവും എന്നാൽ കാലാവസ്ഥാസൗഹാർദ്ദപരവുമായ ഒരു ലോകത്തിനായി നാം ഒരുമിച്ച് കൈകോർക്കേണ്ടതുണ്ട്; ഒപ്പം നമ്മുടെ ഇനിയുള്ള തലമുറയുടെ ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കേണ്ടതുമുണ്ട്''- കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് എന്തിനാണ് എഴുതുന്നത് എന്ന് വിശദീകരിച്ചുകൊണ്ട് ദലൈലാമ പറയുന്നു. ബ്ലൂംസ്ബറിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Content Highlights: Our Only Home, Dalai Lama 14 writes about climate changes