തിരുവനന്തപുരം: ഒ.എന്‍.വി.യുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തുന്ന മികച്ച യുവകവിക്കുള്ള സാഹിത്യപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 

മുപ്പത്തിയഞ്ചോ അതില്‍ താഴെയോ പ്രായമുള്ളവരുടെ കവിതാസമാഹാരമോ പുസ്തകമായി പ്രസിദ്ധീകരിക്കാവുന്ന വിധത്തിലുള്ള 15 കവിതകളോ ആണ് അയയ്‌ക്കേണ്ടത്.

അപേക്ഷകള്‍ ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി, ഉജ്ജയിനി, ഭഗവതി ലെയ്ന്‍, പൈപ്പിന്‍മൂട്, ശാസ്തമംഗലം, തിരുവനന്തപുരം 695010 എന്ന വിലാസത്തില്‍ ഏപ്രില്‍ 30-ന് മുമ്പായി സമര്‍പ്പിക്കണം.

Content Highlights: ONV literary award 2021