മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'അസ്തമയത്തിലെ നിഴലുകൾ' എന്ന പുസ്തകം കെ.ജയകുമാർ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ എം.ആർ.തമ്പാനു നൽകി പ്രകാശനം ചെയ്യുന്നു. ഡോ. ബാലചന്ദ്രൻ മന്നത്ത്, എഴുത്തുകാരി ഓമന ഗംഗാധരൻ, പാർവതി രാമചന്ദ്രൻ എന്നിവർ സമീപം
തിരുവനന്തപുരം: ഡോ. ഓമന ഗംഗാധരന് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച നോവല്‍ 'അസ്തമയത്തിലെ നിഴലുകള്‍' പ്രകാശിപ്പിച്ചു. ഐ.എം.ജി. ഡയറക്ടറും എഴുത്തുകാരനുമായ കെ.ജയകുമാര്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഡോ. എം.ആര്.തമ്പാനു നല്‍കിയായിരുന്നു പ്രകാശനം.
എഴുത്തുകാരി ഡോ. ഓമന ഗംഗാധരന്റെ എഴുത്തിന്റെ 50ാം വാര്ഷികത്തിന്റെകൂടി ഭാഗമായിരുന്നു പുസ്തകപ്രകാശനം. ചങ്ങനാശ്ശേരി സ്വദേശിയായ ഓമന ഗംഗാധരന് ലണ്ടനില്‍ സ്ഥിരതാമസമാക്കിയ എഴുത്തുകാരിയാണ്.
ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി അംഗമായ അവര്‍ ന്യൂഹാം കോര്‍പ്പറേഷനിലെ കൗണ്‍സിലറുമായിരുന്നു. പിന്നീട് കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി സിവിക്ക് മേയറുമായി. ഒരു സ്വപ്നത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട 'അസ്തമയത്തിലെ നിഴലുകള്‍' കൗമാരവും യൗവ്വനവും ഇഴപാകുന്ന കൃതിയാണ്. ലണ്ടനും ഹിമാലയവുമൊക്കെ പശ്ചാത്തലമാകുന്നതാണ് നോവല്‍.
പ്രകാശനച്ചടങ്ങില്‍ മുന്‍ മെഡിക്കല്‍കോേളജ് സൂപ്രണ്ട് ഡോ. ബാലചന്ദ്രന് മന്നത്ത്, പാര്‍വതി രാമചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..