തൃശൂര്‍:മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥം ഗുരുവായൂര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് സാറാജോസഫിന്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ:യായി പ്രസിദ്ധീകരിച്ച ബുധിനി എന്ന നോവലാണ് അന്‍പത്തി ഒന്നാമത് ഓടക്കുഴല്‍ പുരസ്‌ക്കാരത്തിനര്‍ഹമായത്.

മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ നാല്‍പത്തിനാലാമത് ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് ഡോക്ടര്‍ എം. ലീലാവതി പുരസ്‌കാരംനല്‍കും.

Content Highlightsv: Sara joseph won the Odakkuzhal award 2021