നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്​മലാനി. കൃഷിക്കാരടക്കം സര്‍വ മേഖലയിലുള്ളവര്‍ നരകിക്കുകയാണ്. ജനങ്ങള്‍ക്ക് വിശ്വസിക്കാവുവന്ന ഒരു ഗവണ്‍മെന്റ് വരുന്നതുവരെ കാത്തിരിക്കുകയെ നിവര്‍ത്തിയുള്ളൂയെന്നും മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന് നല്‍കി അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

'ഒരു പുതിയ പ്രധാനമന്ത്രി വരും. ജനങ്ങള്‍ക്കാവശ്യമില്ലാത്ത ഇരുകൂട്ടരെയും പുറത്താക്കിക്കൊണ്ട് ഒരു പുതിയ മൂന്നാംമുന്നണി രൂപപ്പെട്ടുവരും അതിന് ശക്തനായ ഒരു പ്രധാനമന്ത്രിയുമുണ്ടാകും. അതിനായാണ് ഇനിയുള്ള നാളുകളിലെ എന്റെ പരിശ്രമം'  - രാം ജത് മലാനി പറഞ്ഞു. 

2019 വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നത്തെ അവസ്ഥയില്‍ മന്ത്രിമാരെപ്പോലെ അധികാരത്തിലുള്ളവര്‍ക്കല്ലാതെ ആര്‍ക്കാണ് സുഖമായി ജീവിക്കാന്‍ കഴിയുന്നത് അദ്ദേഹം ചോദിച്ചു. ഈ അഴിമതിക്കൊരു അറുതിവരുത്താനും ജനാധിപത്യം പുന: സ്ഥാപിക്കാനും എനിക്ക് കഴിയും. ഈ ഗവണ്‍മെന്റിനെ പുറക്കാക്കുകതന്നെയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlights: Ram Jethmalani, narendra modi, narendra modi government