കൊച്ചി: തപസ്യ കലാ സാഹിത്യ വേദിയുടെ പന്ത്രണ്ടാമത് സഞ്ജയന്‍ പുരസ്‌കാരം എന്‍.കെ. ദേശത്തിന് സമ്മാനിക്കും. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. പി. നാരായണന്‍, പി. ബാലകൃഷ്ണന്‍, പി.ജി. ഹരിദാസ് എന്നിവരടങ്ങുന്ന അവാര്‍ഡ് നിര്‍ണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ഈ മാസം 22-ന് വൈകീട്ട് നാലിന് ആലുവയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് മാടമ്പ് കുഞ്ഞിക്കുട്ടന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് തപസ്യ കലാ സാഹിത്യ വേദി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പി.ജി. ഹരിദാസ്, പി.കെ. രാമചന്ദ്രന്‍, സി.സി. സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: NK Desam,  Sanjayan award