നിഖിലേഷ് മേനോന്റെ ഹനനം, സിവിക് ജോണിന്റെ ഷാങ്ഹായ് എന്നീ നോവലുകള്‍ പ്രകാശനം ചെയ്തു


ദീപാവലി ബുക്‌ഫെയര്‍ 24 വരെ പുസ്തക പ്രകാശനവും ക്രൈം ഫിക്ഷന്‍ എഴുത്തും വായനയും ചര്‍ച്ചയും

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നിഖിലേഷ് മേനോന്റെ ഹനനം, സിവിക് ജോണിന്റെ ഷാങ്ഹായ് എന്നീ പുസ്തകങ്ങൾ കലൂർ മാതൃഭൂമി ബുക് സ്റ്റാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരായ ശ്രീപാർവതിയും ബിപിൻ ചന്ദ്രനും ചേർന്ന് പ്രകാശനം ചെയ്യുന്നു

കൊച്ചി: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നിഖിലേഷ് മേനോന്റെ ഹനനം, സിവിക് ജോണിന്റെ ഷാങ്ഹായ് എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കലൂര്‍ മാതൃഭൂമി ബുക് സ്റ്റാളില്‍ വെള്ളിയാഴ്ച വൈകീട്ട് നടന്ന ചടങ്ങില്‍ എഴുത്തുകാരായ ശ്രീപാര്‍വതിയും ബിപിന്‍ ചന്ദ്രനും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. തുടര്‍ന്ന് 'ക്രൈം ഫിക്ഷന്‍ എഴുത്തും വായനയും' എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു.

ആദ്യകാല ക്രൈം ഫിക്ഷന്‍ എഴുത്തുകള്‍ എല്ലാം ഈ മേഖലയിലുണ്ടായിട്ടുള്ള പാശ്ചാത്യ സാഹിത്യത്തെ അടിസ്ഥാനമാക്കിയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ക്രൈം എഴുത്തുകളിലും ആഖ്യാനത്തിലും പാശ്ചാത്യ എഴുത്തുകളിലെന്ന പോലെ അടരും ആഴവുമുണ്ടാവുന്നില്ല. ക്രൈം ഫിക്ഷന്‍ ഇപ്പോഴും ബാല്യദശയില്‍ തന്നെയാണെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.



മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്കുള്ള ഓഫര്‍ ബുക് സ്റ്റാളില്‍ തുടരുകയാണ്. നാല് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മൂന്നെണ്ണത്തിന്റെ വില നല്‍കിയാല്‍ മതി. 24 വരെയാണ് നിബന്ധനകളോടെ ഈ ഓഫര്‍. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിപുലമായ ശേഖരം ബുക് സ്റ്റാളില്‍ ലഭ്യമാണ്. ദീപാവലി ഓഫര്‍ ബുക് സ്റ്റാളില്‍നിന്ന് പുസ്തകം വാങ്ങുന്നവര്‍ക്കേ ലഭിക്കൂ. ഓണ്‍ലൈനില്‍ പുസ്തകം വാങ്ങാന്‍ www.mbibooks.com സന്ദര്‍ശിക്കുക. വിവരങ്ങള്‍ക്ക് 0484-2340989.

Content Highlights: Sreeparvathy, Bipin Chandran, Nikhilesh Menon, Civic John, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented