''ആ ക്ഷേത്രത്തിൽ ഒരു ദൈവവുമില്ല,'' യോഗി പറഞ്ഞു.
രാജാവ് ക്രുദ്ധനായി,ദൈവമില്ലെന്നോ?
''അല്ലയോ യോഗിവര്യാ താങ്കളെന്താണ് നിരീശ്വരവാദിയെപ്പോലെ സംസാരിക്കുന്നത്?
അമൂല്യര്തനങ്ങൾ കൊണ്ടുള്ള ശ്രീകോവിൽ, സ്വർണത്തൂണുകൾ
എന്നിട്ടും നിങ്ങൾ പ്രസ്താവിക്കുന്നോ അവിടം ശൂന്യമെന്ന്?''
''അതൊരിക്കലും ശൂന്യമല്ല, രാജകീയാലങ്കാരങ്ങളാണവിടംനിറയെ.
പ്രഭോ, അങ്ങ് സ്വയം പ്രതിഷ്ഠയിലാണവിടെ, അല്ലാതെ

ലോകത്തിന്റെ ദൈവമല്ല'',യോഗി പ്രതികരിച്ചു.

വിശ്വകവി രബീന്ദ്രനാഥ ടാഗോർ ബംഗാളിയിൽ എഴുതിയ 'ദീനോ ദാൻ' എന്ന കവിതയിലെഏതാനും വരികളുടെ ഏകദേശമലയാളം പരിഭാഷയാണിത്. ആയിരത്തി തൊള്ളായിരത്തിൽ എഴുതപ്പെട്ടു എന്നു കരുതുന്ന ഈ കവിതയാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

ജെഎൻയു വിലെ പൂർവവിദ്യാർഥിനിയായിരുന്ന ബനജോത്സന ലാഹിരി സമൂഹമാധ്യമത്തിൽ ഈ കവിത പോസ്റ്റ് ചെയ്തതോടെ ലോകമൊന്നാകെ ഈ വരികൾ ഏറ്റെടുക്കുകയായിരുന്നു. തന്റെ പ്രജകൾ കടുത്ത ക്ഷാമത്തിലും വരൾച്ചയിലും പട്ടിണിയിലും കിടന്ന് ഉഴറുമ്പോൾ ഇരുനൂറ് മില്യൺ സ്വർണനാണയങ്ങളുപയോഗിച്ച് കൊണ്ട് ക്ഷേത്രം പണിത രാജാവിനെ പരോക്ഷമായി വിമർശിക്കുന്ന യോഗിവര്യനെക്കുറിച്ചാണ് കവിത. രാജകീയ പ്രൗഢിയല്ലാതെ ആ ക്ഷേത്രത്തിൽ ദൈവം കുടിയിരിക്കുന്നില്ല എന്നാണ് യോഗിയുടെ പ്രസ്താവന. കാലികപ്രസക്തമായ കവിത എന്നു വിശേഷിപ്പിച്ചുകൊണ്ട് നിരവധിപേരാണ് ദീനോ ദാൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

Content Highlights: Tagore poem, Deeno Daan, written in 120 years back