വായിക്കാന്‍ ചെറുപ്പക്കാര്‍ ഇവിടെ ക്യൂവിലാണ്...


എബി പി. ജോയി

1947 മുതലുള്ള ഗസറ്റുകള്‍, ഇംഗ്ലീഷും മലയാളവും കൂടാതെ ഏഴായിരത്തോളം ഹിന്ദി പുസ്തകങ്ങള്‍, ധാരാളം നിയമപുസ്തകങ്ങള്‍ എന്നിവ ഇവിടത്തെ പ്രത്യേകതയാണ്. നാലു ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് ഇവിടെ കൂടുതലായും എത്തുന്നതെന്ന് ലൈബ്രേറിയന്‍ കെ.കെ. ബാലകൃഷ്ണന്‍ പറഞ്ഞു.

പബ്‌ളിക് ലൈബ്രറിയിലെ റീഡിങ് റൂമിൽ വായനയിൽ മുഴുകിയ ചെറുപ്പക്കാർ

കോഴിക്കോട്: പത്രവും പുസ്തകവും വായിക്കില്ല, ലൈബ്രറിയിലേക്ക് തിരിഞ്ഞുനോക്കില്ല, ബേക്കറിയാണ് മനസ്സില്‍... പുതുതലമുറയെക്കുറിച്ച് പൊതുവേയുള്ള പരാതികളാണിവ. പക്ഷേ, ഈ ലൈബ്രറിയില്‍ ഇരുന്ന് വായിക്കാന്‍ കസേര ഒഴിഞ്ഞുകിട്ടാനായി യുവജനങ്ങള്‍ റീഡിങ് റൂമിനു പുറത്ത് കാത്തുനില്‍ക്കുകയാണ്. ദിവസവും ആയിരത്തിലേറെപ്പേര്‍ കോഴിക്കോട് മാനാഞ്ചിറയിലെ പബ്ലിക് ലൈബ്രറി പ്രയോജനപ്പെടുത്തുന്നുണ്ട്. മുന്നൂറോളം പുസ്തകം പ്രതിദിനം വിതരണംചെയ്യും. നാലുനിലകളിലുള്ള ലൈബ്രറിയില്‍ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ഏഴുവരെ വായനക്കാരൊഴിഞ്ഞനേരമില്ല.

വായന പാടേ കുറഞ്ഞിട്ടില്ല. വായനയുടെ സ്വഭാവം മാറിയെന്നുമാത്രം. പരമ്പരാഗത വായനയില്‍നിന്ന് അക്കാദമിക് വായനയിലേക്ക് മാറുന്നുവെന്നുമാത്രം. വിനോദവും ആസ്വാദനവും വിട്ട് വായന, പഠനഗവേഷണങ്ങള്‍ക്കും മത്സരപരീക്ഷകള്‍ ജയിക്കാനും വേണ്ടിയായി. വായന ആവശ്യാനുസരണമെന്നു മാറി. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ഈ പബ്ലിക് ലൈബ്രറിയില്‍ ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്. പുസ്തകങ്ങളെക്കുറിച്ചുള്ള മുഴുവന്‍ ഡേറ്റയും ഡിജിറ്റലാക്കി. മൊബൈലില്‍ നോക്കി ഏത് പുസ്തകം വേണമെന്നത് മനസ്സിലാക്കാം, ലൈബ്രറിയില്‍വന്ന് പുസ്തകമെടുത്ത് ഉടന്‍ മടങ്ങാം.

റിസര്‍ച്ച് സെന്ററും റഫറന്‍സ് വിഭാഗവും മികച്ച റീഡിങ് റൂമുമുണ്ട്. കംപ്യൂട്ടറൈസ്ഡ് കാറ്റലോഗുമുണ്ട്. ഈ സൗകര്യങ്ങളാണ് ഉച്ചഭക്ഷണം കൊണ്ടുവന്ന് രാവിലെമുതല്‍ വൈകുന്നേരംവരെ ഇവിടെയിരുന്ന് വായിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത്.

1947 മുതലുള്ള ഗസറ്റുകള്‍, ഇംഗ്ലീഷും മലയാളവും കൂടാതെ ഏഴായിരത്തോളം ഹിന്ദി പുസ്തകങ്ങള്‍, ധാരാളം നിയമപുസ്തകങ്ങള്‍ എന്നിവ ഇവിടത്തെ പ്രത്യേകതയാണ്. നാലു ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് ഇവിടെ കൂടുതലായും എത്തുന്നതെന്ന് ലൈബ്രേറിയന്‍ കെ.കെ. ബാലകൃഷ്ണന്‍ പറഞ്ഞു.

16 ജീവനക്കാരുള്ള ലൈബ്രറിയില്‍ നാലുതരം അംഗത്വമാണുളളത് -ആജീവനാന്തം, വിദ്യാര്‍ഥികള്‍ക്കുള്ളത്, സാധാരണ, റഫറന്‍സ് എന്നിങ്ങനെ. ഒരാഴ്ചത്തേക്ക് റഫന്‍സിന് ഫീസ് 25 രൂപമാത്രം.

റീഡിങ് റൂം കുറച്ചുകൂടി സൗകര്യമുള്ളതാക്കണം. നല്ല ചുറ്റുമതില്‍ വേണം. 25 കംപ്യൂട്ടറുകള്‍ സജ്ജമായിട്ടുള്ള ഓണ്‍ലൈന്‍ പഠനമുറി എ.സി.യാക്കണം, കഫ്റ്റീരിയ വേണം... -ലൈബ്രറിക്കും സ്വപ്നങ്ങളുണ്ട്. ജനപ്രതിനിധികള്‍ സഹായിച്ചാല്‍ ഉടനെ ഈ സൗകര്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് ലൈബ്രറി സെക്രട്ടറി എന്‍. ഉദയന്‍ പ്രതീക്ഷപ്രകടിപ്പിച്ചു. രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍ അനുവദിച്ച 37 ലക്ഷം ഉള്‍പ്പെടെ ഒരു കോടി രൂപയുടെ ഫണ്ട് ലൈബ്രറിക്ക് ലഭ്യമാവും.

ബ്രിട്ടീഷ് പ്രവിശ്യയായിരുന്ന മലബാറില്‍ മുമ്പ് പ്രാദേശിക ലൈബ്രറി അതോറിറ്റി ഉണ്ടായിരുന്നു. 1998-ല്‍ സ്ഥാപനം ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തിലായി. ഇനി വൈകേണ്ട, ഐ.ഡി. കാര്‍ഡ് സ്‌ക്കാന്‍ ചെയ്ത്് അറിവുകളുടെ ആധുനികലോകത്തേക്ക് പ്രവേശിക്കാം.

Content Highlights: Kozhikode Public Library


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented