Even as we grieved , we grew.
Even as we hurt, we hoped.
Even as we tired, we tried.
There is always right,
Only if we are brave enough to see it.
There is always light,
Only if we are brave enough to be it
''ദുഃഖിക്കുമ്പോഴും നമ്മള്‍ മുന്നേറി/ നമ്മള്‍ക്ക് മുറിവേറ്റുകൊണ്ടിരുന്നുപ്പോഴും പ്രതീക്ഷയറ്റില്ല/ തളര്‍ന്നറ്റുവീണപ്പോഴും പരിശ്രമിച്ചു കൊണ്ടേയിരുന്നു...'' അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡണ്ടായി ജോണ്‍ ബൈഡന്‍ അധികാരമേറ്റപ്പോള്‍ ഇരുപത്തിരണ്ടുകാരിയായ അമാന്‍ഡാ ഗോര്‍മാന്‍ ഉറക്കെ പാടി. തികച്ചും അത്ഭുതം നിറഞ്ഞതായിരുന്നു പ്രസിഡണ്ട് സ്ഥാനാരോണവേളയിലെ ഈ കവിതാ പാരായണം. നമുക്കു ചുറ്റും നടക്കുന്നതെല്ലാം കാണാനുള്ള ധൈര്യമുണ്ടെങ്കില്‍, അതിലൊരാളായി നില്‍ക്കാന്‍ പറ്റുമെങ്കില്‍, സംഭവിക്കുന്നതെല്ലാം ലളിതമായിരിക്കും എന്നാണ് കവയിത്രി ബൈഡന്റെ അധികാരമേല്‍ക്കലിനെ അഭിസംബോധന ചെയ്തത്.
അമാന്‍ഡാ ഗോര്‍മാന്റെ കവിത കേള്‍ക്കുമ്പോള്‍ റോബര്‍ട്ട് ഫ്രോസ്റ്റ് എന്ന അമേരിക്കന്‍ വേഡ്‌സ് വര്‍ത്തിനെ പരാമര്‍ശിക്കാതെവയ്യ. 1961-ല്‍ അമേരിക്കയുടെ മുപ്പത്തിയഞ്ചാമത്തെ പ്രസിഡണ്ടായി ജോണ്‍ എഫ് കെന്നഡി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഫ്രോസ്റ്റ് തന്റെ ''Stopping by Woods on a Snowy Evening '' എന്ന കവിതയാണ് ചൊല്ലിയത്. അമേരിക്കന്‍ ചരിത്രത്തിലാദ്യമായിട്ടായിരുന്നു പ്രസിഡണ്ട് സ്ഥാനമേല്‍ക്കുമ്പോള്‍ കവിതയുടെ അകമ്പടിയുണ്ടായത്. ഫ്രോസ്റ്റിന്റെ വിഖ്യാതവരികള്‍ ലോകമേറ്റെടുത്തു:'' But I Have Promises To Keep/And Miles to go Before I sleep/ And Miles to go Before I Sleep...'' കെന്നഡിയോട് ഏറെ ദൂരം പോകാനുണ്ടെന്നാഹ്വാനം ചെയ്ത ശക്തമായ ആ വരികള്‍ 2021-ല്‍ അമാന്‍ഡയെന്ന ഇരുപത്തിരണ്ടുകാരിയിലൂടെ അമേരിക്കയുടെ നാല്‍പ്പത്തിയാറാമത്തെ പ്രസിഡണ്ടായ ബൈഡനെ ഓര്‍മപ്പെടുത്തുന്നു'' Only if we are brave enough to see it, There is always light, Only if we are brave enough to be it...''
Content Highlights: News about Amanda Gorman who recited poem on American President inauguration John Biden