അങ്ങാടിപ്പുറം: ള്ളുവനാടന്‍ സാംസ്‌കാരിക വേദി അങ്ങാടിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ നന്തനാര്‍ സാഹിത്യ പുരസ്‌കാരത്തിന്  എഴുത്തുകാരായ യു.കെ.കുമാരനും (കഥ പറയുന്ന കണാരന്‍ കുട്ടി)  ടി.കെ.ശങ്കരനാരായണനും (കിച്ചുവിന്റെ ഉപനയനം) അര്‍ഹരായി. പുരസ്‌കാരത്തുകയായ പതിനയ്യായിരം രൂപ ഇരുവര്‍ക്കും തുല്യമായി വീതിക്കും. 

ഇത്തവണ ബാലസാഹിത്യ കൃതികളാണ് പുരസ്‌കാരത്തിനു പരിഗണിച്ചത്. രചനാശില്‍പ്പം കൊണ്ടും പ്രമേയത്തിലെ വ്യത്യസ്ഥത കൊണ്ടും തുല്ല്യ നിലയില്‍ ശ്രദ്ധേയമായ കൃതികളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 

കുട്ടികളുടെ ജീവിതം പ്രതിപാദിക്കുന്ന രചന എന്ന നിലക്കും അവരുടെ വായനക്ക് പാകപ്പെട്ട ഭാഷ എന്ന നിലക്കും നന്തനാരുടെ ബാലസാഹിത്യ രചനയോട് ആഭിമുഖ്യം പുലര്‍ത്തുന്നതു കൂടിയാണ് ഈ കൃതികളെന്ന് പുരസ്‌കാരകമ്മറ്റി അംഗങ്ങളായ ഡോ.പി ഗീത, ഡോ.എന്‍.പി.വിജയകൃഷ്ണന്‍, പി.എസ് വിജയകുമാര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. മെയ് 23ന് അങ്ങാടിപ്പുറം തരകന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

യു.കെ.കുമാരന്റെ പുസ്തകങ്ങൾ വാങ്ങാം
ടി.കെ.ശങ്കരനാരായണന്റെ പുസ്തകങ്ങൾ വാങ്ങാം

Content Highlights: Nandanar Literary Award 2021