രുന്ധതി റോയിയുടെ പുതിയ നോവല്‍ ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്സിന് അഭിനന്ദനവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് മാധവന്റെ പ്രതികരണം. അരുന്ധതിയുടെ രചനാപാടവത്തെ പ്രശംസിച്ചു കൊണ്ടാണ് ട്വീറ്റ്.

"സര്‍ഗാത്മകതയുടെ ഈ പ്രക്രിയ കണ്ട് അത്ഭുതപരതന്ത്രനായിരിക്കുകയാണ്  ഞാന്‍. മഴത്തുള്ളിക്ക് രണ്ട് പതിറ്റാണ്ടിനുശേഷവും മരുഭൂമിയില്‍ വീണ വിത്തിന് ജീവന്‍ പകരാനാവുന്നതുപോലെയാണത്". മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

ആദ്യ നോവലായ ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് പ്രസിദ്ധീകൃതമായി ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടാമത്തെ നോവലായ ദ മിനിസ്ട്രി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനസ് പുറത്തിറങ്ങുന്നത്. ആദ്യകൃതിക്കു ബുക്കര്‍ പുരസ്‌കാരവും അരുന്ധതിക്കു ലഭിച്ചിരുന്നു.

n s madhavan