നടന്‍ ശ്രീനിവാസന്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനും മീടു മൂവ്‌മെന്റിനും എതിരായി നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ട്വിറ്റര്‍ പേജിലൂടെയാണ് എന്‍.എസ്. മാധവന്‍ പ്രതികരിച്ചത്. 

പിന്തിരിപ്പന്‍ സ്വഭാവമുള്ള ശ്രീനിവാസന്‍ സിനിമാ മേഖലയിലെ മീടു മൂവ്മെന്റിനെതിരായി കരാര്‍ പ്രകാരമുള്ള പീഡനം എന്ന പരാമര്‍ശത്തിലൂടെ നടത്തിയത് സെക്സിസ്റ്റ് തമാശയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഈ അവസരത്തില്‍ താന്‍ ആക്രമിക്കപ്പെട്ട നടിക്കും ഡബ്ല്യൂസിസിയിലെ അവരുടെ സുഹൃത്തുക്കള്‍ക്കുമൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം നില്‍ക്കണമെന്നും എന്‍എസ് മാധവന്‍ കൂട്ടിച്ചേര്‍ത്തു. 

സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെയും മീടുവിനെതിരെയും ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഒരു ന്യൂസിന് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിനിമയിലെ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞത്. 

n s madhavan

 Content Highlights: n s madhavan, sreenivasan, wcc, dileep, metoo, actress attack case