മുംബൈ: മലയാളി എഴുത്തുകാരന് എന്‍. പ്രഭാകരന് ക്രോസ്വേഡ് ബുക്സ് പുരസ്കാരം. അദ്ദേഹത്തിന്റെ 'ഒരു മലയാളി ഭ്രാന്തന്റെ ഡയറി' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് പുരസ്കാരത്തിന് അര്‍ഹമായത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നോവല്‍ മലയാളത്തില്‍ പുസ്തകമായി ഇറക്കിയത് മാതൃഭൂമി ബുക്സ് ആണ്.

ഇന്ത്യന്‍ ഭാഷകളില്‍നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഒട്ടേറെ പുസ്തകങ്ങള്‍ മത്സരത്തിലുണ്ടായിരുന്നെങ്കിലും അഞ്ച് പുസ്തകങ്ങളാണ് അവസാനവട്ടത്തില്‍ എത്തിയത്. എന്‍. പ്രഭാകരന് ഇപ്പോള്‍ കണ്ണൂര്‍ ധര്‍മടത്താണ് താമസം. തലശ്ശേരി ബ്രണ്ണന്‍ കോളേജ് മലയാളം വിഭാഗം അധ്യാപകനായിരുന്നു.
Content Highlights: N Prabhakaran bags 17th Crossword Book Award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..