എൻ.എൻ. പിള്ള, ദുൽഖർ സൽമാൻ
നാടകചാര്യന്‍ എന്‍.എന്‍. പിള്ളയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനം സിനിമാതാരം ദുല്‍ഖര്‍ സല്മാന് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കൂടി നിര്‍വഹിച്ചു.
www.nnpillai.com എന്ന വെബ്സൈറ്റില്‍ എന്‍. എന്‍. പിള്ളയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ ലഭിക്കും. നാടകൃത്തും നടനുമായിട്ട് മലയാളികള്‍ക്ക് സുപരിചിതനായ എന്‍.എന്‍. പിളള അനുഭവതീക്ഷണമായ ഒരു ജീവിതം നയിച്ച വ്യക്തിയാണ്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നാഷണല്‍ ആര്‍മിയില്‍ അംഗമായിരുന്നു.സുഭാഷ് ചന്ദ്രബോസിനുമുന്പില് നാടകം അവതരിപ്പിച്ചിട്ടുണ്ട്. കുര്‍ബാനി എന്ന നാടകം കണ്ട നേതാജി കരഞ്ഞു.
മലയാളത്തിലെ ഏറ്റവും മികച്ച ആത്മകഥകളിലൊന്നായ 'ഞാനി'ന് ഡോ.എം. ലീലാവതി എഴുതിയ അവതാരിക, സേതുവിന്റെ പ്രഭാഷണം, എന്‍.എന്‍. പിള്ളയുടെ പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ വെബ്സൈറ്റില്‍ ലഭിക്കും.
Content Highlights: Dulquer Salman, N.N Pillai, Mathrubhumi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..