തിരുവനന്തപുരം: സാഹിത്യത്തിനുള്ള മുട്ടത്തു വര്‍ക്കി പുരസ്‌കാരം ബെന്യാമിന്. 'ആടുജീവിതം' എന്ന നോവലിനാണ് 50,000 രൂപയുടെ അവാര്‍ഡ്. 

'ആടുജീവിതം' കേരള ചരിത്രത്തെ തിരുത്തിയെഴുതിയ പ്രവാസത്തിന്റെ അപരിചിത ഭൂമികയാണ് അനാവരണം ചെയ്തതെന്ന് സമിതി വിലയിരുത്തി. 

മേയ് 28-ന് പന്തളത്ത് ചേരുന്ന സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ ശ്രീകുമാരന്‍ തമ്പി പുരസ്‌കാരം സമ്മാനിക്കും.

ടി.രാധാകൃഷ്ണന്‍ വടകര, കുര്യന്‍ വര്‍ഗീസ്, മാത്യു ജെ.മുട്ടത്ത് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: Muttathu Varkey Award, Benyamin, Aadujeevitham