കൊടിയത്തൂര്‍: മുഴുവന്‍ വിദ്യാര്‍ഥികളുടെയും വീടുകളില്‍ ലൈബ്രറി ഒരുക്കി കൊടിയത്തൂര്‍ ജി.എം. യു.പി.സ്‌കൂള്‍ നാടാകെ വായനയുടെ വാതില്‍ തുറന്നു. 'ഒരു നാടു മുഴുവന്‍ വായനയിലേക്ക്' എന്ന ശീര്‍ഷകത്തിലാണ് പദ്ധതി നടപ്പാക്കിയത്. സ്‌കൂളിലെ 900-ലേറെ വിദ്യാര്‍ഥികളുടെ വീടുകളിലാണ് ലൈബ്രറികള്‍ ഒരുക്കിയത്. സമ്പൂര്‍ണ ഗൃഹ ലൈബ്രറി പ്രഖ്യാപനവും പുസ്തകവിതരണവും എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി നിര്‍വഹിച്ചു.

സന്നദ്ധസംഘടനകളുടെയും ഉദാരമതികളുടെയും സഹകരണത്തോടെ സമാഹരിച്ച രണ്ടരലക്ഷത്തോളം രൂപ വിലവരുന്ന അയ്യായിരത്തോളം പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എ.പി. മുജീബ് അധ്യക്ഷനായി.

മാവൂര്‍ ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷീബ, ഗ്രാമപ്പഞ്ചായത്തംഗം ടി.കെ. അബൂബക്കര്‍, എസ്.എം.സി. ചെയര്‍മാന്‍ ഉമര്‍ പുതിയോട്ടില്‍, വി. അബ്ദു സലാം, യു.പി. അബ്ദുറസാഖ്, എന്‍.കെ. ഷമീര്‍, ഹെഡ്മാസ്റ്റര്‍ കെ.കെ. മുഹമ്മദ്, കെ. നാസര്‍, പി. ഫൈസല്‍, ജി.എ. റഷീദ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് ജേതാവ് ഹയാനെ ചടങ്ങില്‍ ആദരിച്ചു.

Content Highlights: Mukkam Kodiyathur School Provides books for Home Libraries