കൂടല്ലൂര്‍: എം.ടി.യുടെ കഥകളില്‍ കഥാപാത്രമായിരുന്ന യൂസഫ് ഹാജിയും കുഞ്ഞും എഴുത്തുകാരനെ കാണാനെത്തി. റംല സ്റ്റോര്‍ ഉടമയായ യൂസഫ് ഹാജി എം.ടി.യേക്കാള്‍ അഞ്ചുവയസ്സിനു മൂത്തതാണ്. 

ഞങ്ങള്‍ ഒരു കുടുംബം പോലെ കഴിഞ്ഞവരാണെന്ന് യൂസഫ് ഹാജി പറഞ്ഞു. എം.ടിയുടെ അമ്മ പ്രളയകാലത്ത് വീട്ടില്‍ കുഞ്ഞുവിനും അമ്മയ്ക്കും അഭയം നല്‍കിയിട്ടുമുണ്ട്.

കൂടല്ലൂര്‍ കൂര്യായിക്കൂട്ടം നവമാധ്യമക്കൂട്ടായ്മ സംഘടിപ്പിച്ച 'ഹൃദയപൂര്‍വം എം.ടി.ക്ക്' പരിപാടിയില്‍ പങ്കെടുക്കാനായി എം.ടി കൂടല്ലൂര്‍ എത്തിയപ്പോഴായിരുന്നു ഈ അപൂര്‍വ കൂടിക്കാഴ്ച.

Content Highlights: MT Vasudevan Nair meets his character