ളന്നുമുറിച്ച വാക്കുകളില്‍ നിറയെ സ്‌നേഹവും ബഹുമാനവും നിറച്ചുകൊണ്ട് മലയാളത്തിന്റെ മഹാകവിക്ക് എം.ടിയുടെ ആശംസകള്‍. അന്‍പത്തിയഞ്ചാമത് ജ്ഞാനപീഠം മഹാകവി അക്കിത്തത്തിന്‌ സമ്മാനിക്കുന്ന വേളയിലാണ് എം.ടി. തന്റെ 'ഏകാന്ത'ത്തിലിരുന്നുകൊണ്ട് ഈ സന്തോഷത്തില്‍ പങ്കുചേര്‍ന്നത്. 

എം.ടിയുടെ വാക്കുകളിലേക്ക്.

മലയാള ഭാഷയ്ക്ക് ആഹ്‌ളാദിക്കാനും അഭിമാനിക്കാനും ഒരു സുദിനം കൂടി വന്നുചേര്‍ന്നിരിക്കുന്നു. നമ്മുടെ മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠപുരസ്‌കാരം സമര്‍പ്പിക്കുന്ന സന്ദര്‍ഭം. അത് കണ്ടുനില്‍ക്കാന്‍ അനാരോഗ്യം കാരണം എനിക്ക് കുമരനെല്ലൂരില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. എനിക്ക് ദു:ഖമുണ്ട്. എനിക്ക് ജ്യേഷ്ഠസഹോദരനെപ്പോലെ, ഗുരുനാഥനെപ്പോലെ ആരാധ്യനായ അക്കിത്തത്തിന് എന്റെ പ്രണാമങ്ങളും പ്രാര്‍ഥനകളും ഞാന്‍ ഇവിടെ ഈ ഏകാന്തത്തിലിരുന്ന് സമര്‍പ്പിക്കട്ടെ...
പ്രിയപ്പെട്ട അക്കിത്തം...ഇത് വാസുവാണ്...വാസു.

Content Highlights: MT Vasudevan Nair Felicitate Akkitham on the Occasion of Jnanpith award