കല്പറ്റ: വായനവാരാചരണത്തിന്റെ ഭാഗമായി ലൈബ്രറി കൗണ്‍സില്‍ ജില്ലയിലെ ഗ്രന്ഥശാലകളില്‍ എഴുത്തുകാരനും ബഹുമുഖപ്രതിഭയുമായിരുന്ന എം.പി. വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു. കല്പറ്റ പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിലെ സ്മൃതിസദസ്സ് സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ അധ്യക്ഷത വഹിച്ചു. 'വീരേന്ദ്രകുമാര്‍ എന്ന എഴുത്തുകാരന്‍' എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ ഒ.കെ. ജോണി സംസാരിച്ചു. മാതൃഭൂമി ബുക്‌സ് മാനേജര്‍ ടി.വി. രവീന്ദ്രന്‍, പി. ചാത്തുക്കുട്ടി, കെ.കെ. ഹംസ, പി. സൂപ്പി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ എല്ലാ ഗ്രന്ഥശാലകള്‍ക്കും ജുനൈദ് കൈപ്പാണി നല്‍കുന്ന അദ്ദേഹത്തിന്റെ യാത്രാവിവരണ ഗ്രന്ഥം 'രാപാര്‍ത്ത നഗരങ്ങള്‍' കെ. സ്‌കറിയ, അമീര്‍ അറയ്ക്കല്‍ എന്നിവര്‍ ഏറ്റുവാങ്ങി. മാനിവയല്‍ ഹരിശ്രീ ഗ്രന്ഥാലയത്തില്‍ പ്രസിഡന്റ് കെ.ജി. സുനില്‍ അധ്യക്ഷത വഹിച്ചു. എം. ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ. വര്‍ഗീസ്, പി.കെ. അച്യുതന്‍ എന്നിവര്‍ സംസാരിച്ചു.

ഗ്രാന്‍മ പബ്‌ളിക് ലൈബ്രറിയും ശക്തി ഗ്രന്ഥശാലയും ചേര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണം ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി പി.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വീരേന്ദ്രകുമാറിന്റെ 'ഗാട്ടും കാണാച്ചരടും' എന്ന പുസ്തകത്തെ ആസ്പദമാക്കി ഇ.കെ. ബിജുജന്‍ പ്രഭാഷണം നടത്തി. വി. വേണുഗോപാല്‍, എ.കെ. രാജേഷ്, വി.ജെ. ഷാജി, ഇ.എ. രാജപ്പന്‍, പി.വി. നിതിന്‍, കെ.എം. നവാസ് തുടങ്ങിയവര്‍ സംസാരിച്ചു.

പാക്കം വീനസ് ഗ്രന്ഥശാലയിലെ അനുസ്മരണ യോഗത്തില്‍ പ്രസിഡന്റ് ഇ.കെ. പ്രേംരാജ് അധ്യക്ഷത വഹിച്ചു. ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് വി.പി. വര്‍ക്കി, പാക്കം എ.യു.പി.സ്‌കൂള്‍ അധ്യാപകന്‍ പി. മാത്യു എന്നിവര്‍ എം.പി. വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എം.ആര്‍. ജോസ് സംസാരിച്ചു.

കൊളവയല്‍ യങ് മെന്‍സ് ക്ലബ്ബ് ആന്‍ഡ് പ്രതിഭാ ഗ്രന്ഥാലയത്തില്‍ കെ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. എ.എം. ഹരിദാസ്, എം.കെ. ജെയിംസ്, കെ.കെ. ജോസ്, പി. സാജിത, എം.പി. രാഘവന്‍, പി.ടി. ബാബു എന്നിവര്‍ സംസാരിച്ചു.

വരദൂര്‍ നവജീവന്‍ ഗ്രന്ഥശാലയില്‍ ലൈബ്രറി കൗണ്‍സില്‍ വൈത്തിരി താലൂക്ക് വൈസ് പ്രസിഡന്റ് എം. ദേവകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.എ. ജോസ് അധ്യക്ഷത വഹിച്ചു. വി.വി. ജിനചന്ദ്രപ്രസാദ് കടമന അനുസ്മരണ പ്രഭാഷണം നടത്തി. ഹൈമവതഭൂവില്‍ എന്ന പുസ്തകവും അദ്ദേഹം അവതരിപ്പിച്ചു. ജിനചന്ദ്രപ്രസാദ് ഗ്രന്ഥശാലയ്ക്ക് സൗജന്യമായി നല്‍കിയ പുസ്തകങ്ങള്‍ ഗ്രന്ഥശാല പ്രസിഡന്റ് കെ.എ. ജോസ്, സെക്രട്ടറി കെ.ഡി. സുദര്‍ശന്‍ എന്നിവര്‍ ഏറ്റുവാങ്ങി. പുസ്തക ചര്‍ച്ചയില്‍ ഒ.ടി. ചന്ദ്രന്‍ മൂര്‍ത്തിമൂല, പി.എന്‍. സുധാകരസ്വാമി, എ.എന്‍. സുരേഷ്, പോള്‍ വര്‍ഗീസ്, റെജി കണ്ണോത്ത് മുളേല്‍, ഷെമീറ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചേനംകൊല്ലി കെ.ബി.സി.ടി. വായനശാല ആന്‍ഡ് ക്ലബ്ബില്‍ വാര്‍ഡ് അംഗം കെ. ആയിഷാബി ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി സി.എം. സുമേഷ് അധ്യക്ഷത വഹിച്ചു. അനീഷ് ജോസഫ് അനുസ്മരണപ്രഭാഷണം നടത്തി. എം.കെ. സൈനുദ്ധീന്‍, സഫ്ത്തര്‍ അലി, റഷീനാ നൗഷാദ് എന്നിവര്‍ സംസാരിച്ചു.

കമ്മന മംഗളോദയം വായനശാലയില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.സുധീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ഇന്ദിരാ പ്രേമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അലീനാ തോമസ് എം.പി. വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു. എ.യു. തോമസ്, പി.ജെ. സണ്ണി, എ. മുരളീധരന്‍, എസ്. നവീന്‍, സുജിത് ശിവ തുടങ്ങിയവര്‍ സംസാരിച്ചു.

വെള്ളമുണ്ട പബ്ലിക് ലൈബ്രറിയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ടി. സുഗതന്‍ ഉദ്ഘാടനം ചെയ്തു. എം. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ എം. കമല്‍ അനുസ്മരിച്ചു. എം. മിഥുന്‍, ജാബിര്‍ കൈപ്പാണി, കെ. സിദ്ദീഖ്, പി.ടി. സുഭാഷ്, വി.കെ. ശ്രീധരന്‍, കെ. രാജേഷ്, കേളോത്ത് ആവ തുടങ്ങിയവര്‍ സംസാരിച്ചു.

ഓരോ പുസ്തകവും പുതിയ അറിവ് -ആലങ്കോട് ലീലാകൃഷ്ണന്‍

എം.പി. വീരേന്ദ്രകുമാറിന്റെ ഓരോ പുസ്തകവും പുതിയ അറിവുകളാണ് സമ്മാനിച്ചിരുന്നതെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍. പത്മപ്രഭാ പൊതുഗ്രന്ഥാലയത്തില്‍ എം.പി. വീരേന്ദ്രകുമാര്‍ സ്മൃതിസദസ്സ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ പുത്രനായി ജനിച്ച് പുസ്തകങ്ങളുടെ ഉറ്റ ബന്ധുവായ ആളാണ് വീരേന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ സമരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു പ്രകൃതി സംരക്ഷണം. സമഗ്ര തത്ത്വചിന്തകനും മനുഷ്യസ്‌നേഹിയുമായിരുന്നു. ഒപ്പം ഇന്ത്യന്‍ മതേതരത്വത്തിന്റെ കാവലാളും. മതാതീതമായ മാനുഷിക ബോധം എന്നും അദ്ദേഹത്തെ നയിച്ചിരുന്നു. ഉള്ളത് പലതും വേണ്ടെന്ന് വെച്ച് ഇല്ലാത്തവന്റെ കൂടെ നിലകൊണ്ട ആളാണ് വീരേന്ദ്രകുമാര്‍. ദരിദ്രരുടെയും കുടിയിറക്കപ്പെടുന്നവരുടെയും ഒപ്പമായിരുന്നു അദ്ദേഹമെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ അനുസ്മരിച്ചു. രാഷ്ട്രീയക്കാരന്‍ എന്ന മേല്‍വിലാസം ഒരു ഗ്രന്ഥകാരന്‍ എന്ന അദ്ദേഹത്തിന്റെ മേല്‍വിലാസത്തെ പലപ്പോഴും മറച്ചുവെച്ചു. രാഷ്ട്രീയ നേതാവല്ലായിരുന്നുവെങ്കില്‍ അദ്ദേഹം ഇന്ത്യയിലെ മികച്ച ഗ്രന്ഥകാരന്‍മാരില്‍ ഒരാളാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: MP Veerendra Kumar memorial speech by Alankode Leelakrishnan