കല്പറ്റ: എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയം ഒരുക്കിയ 'വീരേന്ദ്രകുമാര്‍ ഓര്‍മകളിലൂടെ' സുവനീര്‍ ചൊവ്വാഴ്ച മൂന്നിന് മുതിര്‍ന്ന എഴുത്തുകാരന്‍ ടി. പത്മനാഭന്‍ പ്രകാശനം ചെയ്യും.

പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്രകുമാര്‍ ഹാളിലാണ് പ്രകാശനച്ചടങ്ങ്. എം.വി. ശ്രേയാംസ്‌കുമാര്‍ എം.പി. ഉദ്ഘാടനം ചെയ്യും. ഹമീദ് ചേന്നമംഗലൂര്‍, സുഭാഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും.

ഹരിവംശ് നാരായണ്‍ സിങ്, ആന്ദ്രേ കുര്‍ക്കോവ്, വി.എസ്. അച്യുതാനന്ദന്‍, ശശി തരൂര്‍, കെ.പി. ഉണ്ണികൃഷ്ണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എം.പി. അബ്ദുസ്സമദ് സമദാനി, ടി. പത്മനാഭന്‍, എം. മുകുന്ദന്‍, ഹമീദ് ചേന്നമംഗലൂര്‍, എം.എന്‍. കാരശ്ശേരി, കെ. ജയകുമാര്‍, കല്പറ്റ നാരായണന്‍, വി.കെ. ശ്രീരാമന്‍, എന്‍.പി. ഹാഫിസ് മുഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണന്‍, ഓംചേരി എന്‍.എന്‍. പിള്ള, ഡോ. ഖദീജമുംതാസ് തുടങ്ങി രാഷ്ട്രീയ സാമൂഹിക സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എം.പി. വിരേന്ദ്രകുമാറുമായി ബന്ധപ്പെട്ട ഓര്‍മകള്‍ സുവനീറില്‍ പങ്കുവെച്ചിട്ടുണ്ട്.

പ്രകാശനം വിജയിപ്പിക്കാന്‍ ഗ്രന്ഥാലയം നിര്‍വാഹകസമിതി സുവനീര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. സൂപ്പി പള്ളിയാല്‍ അധ്യക്ഷതവഹിച്ചു. കെ. പ്രകാശന്‍, എ.കെ. ബാബു പ്രസന്നകുമാര്‍, എം.എം. പൈലി, ഇ. ശേഖരന്‍, പി. ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

Content Highlights: MP Veerendra Kumar memorial souvenir