മോന്‍സി ജോസഫിന്റെ ആദ്യ കവിതാസമാഹാരം കടല്‍ ആരുടെ വീടാണ് എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു. കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ ഡിസംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ പുസ്തകം പ്രകാശിപ്പിക്കും. ടി.പി. രാജീവന്‍ പുസ്തകം ഏറ്റുവാങ്ങും.

എന്‍. ശശിധരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആര്‍. രാജശ്രീ പുസതകം പരിചയപ്പെടുത്തും. ബോബി ജോസ് കട്ടിക്കാട്, കെ.ബി. പ്രസന്നകുമാര്‍, ജയന്‍ ശിവപുരം, ഭാഗ്യനാഥ് എന്നിവര്‍ സംസാരിക്കും. 

മാതൃഭൂമി ബുക്‌സ് മാനേജര്‍ കെ. നൗഷാദ് സ്വാഗതവും എഴുത്തുകാരന്‍ മോന്‍സി ജോസഫ് മറുപടി പ്രസംഗവും നടത്തും.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Moncy Joseph's book Kadal Aarude Veedanu will be released on December 5