ന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകന്‍ മുഹമ്മദ് റഫിയുടെ നാല്പത്തിയൊന്നാം ചരമദിനത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള മൂന്നു പുസ്തകങ്ങള്‍ മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്നു. രവിമേനോന്‍ രചിച്ച 'യാദ് ന ജായേ', ജമാല്‍ കൊച്ചങ്ങാടി രചിച്ച റഫിയുടെ സമഗ്ര ജീവചരിത്രമായ 'റഫിനാമ', നാല്പതോളം പ്രശസ്തവ്യക്തികള്‍ മുഹമ്മദ് റഫിയെക്കുറിച്ചെഴുതി കാനേഷ് പൂനൂര് എഡിറ്റുചെയ്ത 'മുഹമ്മദ് റഫി: ഓര്‍മകളിലെ സംഗീതം' എന്നീ പുസ്തകങ്ങളാണ് റഫിയുടെ 41ാം ചരമദിനത്തില്‍ മാതൃഭൂമി ബുക്‌സ് വായനക്കാരിലേക്ക് എത്തിക്കുന്നത്.

rafi
പുസ്തകം വാങ്ങാം

പ്രശസ്ത സിനിമാസംവിധായകനായ ഹരിഹരന്‍ അവതാരികയെഴുതിയ 'യാദ് ന ജായേ' മുഹമ്മദ് റഫിയുടെ ജീവിതത്തിലെയും സംഗീതലോകത്തിലെയും അധികമാരും അറിഞ്ഞിട്ടില്ലാത്ത സംഭവങ്ങളും കൗതുകങ്ങളും റഫിയെന്ന മനുഷ്യസ്‌നേഹിയെക്കുറിച്ചുള്ള അപൂര്‍വ അറിവുകളും നല്‍കുന്ന ലേഖനങ്ങളുടെ സമാഹാരമാണ്. സംഗീതസംവിധായകര്‍, എഴുത്തുകാര്‍, സ്റ്റുഡിയോകള്‍, സൗണ്ട് എഞ്ചിനീയര്‍മാര്‍, സംഗീതോപകരണകലാകാരന്‍മാര്‍ എന്നിങ്ങനെ പലരും പലതും ഈ ലേഖനങ്ങളില്‍ കടന്നുവരുന്നുണ്ട്. റഫിയുടെ ഓര്‍മ്മദിനമായ വെള്ളിയാഴ്ച വൈകിട്ട് 5 മണിത്ത് ഗായിക കെ. എസ്. ചിത്ര ഓണ്‍ലൈനായി പുസ്തകം പ്രകാശനം ചെയ്യും.

rafi
പുസ്തകം വാങ്ങാം

മലയാളത്തിലെ ആദ്യത്തെ സമഗ്രമായ റഫി ജീവചരിത്രമെന്നു പറയാവുന്ന 'റഫിനാമ'യില്‍ ഇന്ത്യയിലെ നഗരങ്ങളെയും ഗ്രാമങ്ങളെയും പാട്ടിന്റെ ഒറ്റനൂലില്‍ കോര്‍ത്തിണക്കിയ മുഹമ്മദ് റഫിയുടെ പിറവിമുതല്‍ സംഗീതത്തിലെ ആദ്യചുവടും ആരേയും അമ്പരപ്പിക്കുന്ന വളര്‍ച്ചയുമെല്ലാം വളരെ വിശദമായി പ്രതിപാദിക്കുന്നു. റഫിയുടെ സഹഗായകരും സംഗീതസംവിധായകരും ഗാനരചയിതാക്കളും ഗാനങ്ങള്‍ അനശ്വരമാക്കിയ അഭിനേതാക്കളുമെല്ലാം ഈ പുസ്തകത്തില്‍ കടന്നുവരുന്നു. ഒപ്പം, സംഗീതജീവിതത്തില്‍ അദ്ദേഹത്തിനുണ്ടായിട്ടുള്ള ഇടര്‍ച്ചകളും തകര്‍ച്ചകളുമെല്ലാം ഇതില്‍ വായിക്കാം. പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനും സംഗീതവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ ജമാല്‍ കൊച്ചങ്ങാടിയാണ് ഗ്രന്ഥകര്‍ത്താവ്. യുവഗായകരില്‍ ശ്രദ്ധേയനായ സൗരവ് കിഷന് പുസ്തകം നല്‍കിക്കൊണ്ട് പ്രശസ്ത സിനിമാസംവിധായകന്‍ രഞ്ജിത്ത് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.
 

rafi
പുസ്തകം വാങ്ങാം

ശ്രീകുമാരന്‍ തമ്പി, യേശുദാസ്, ലതാ മങ്കേഷ്‌കര്‍, നൗഷാദ്, മഹേന്ദ്ര കപൂര്‍, ജാവേദ് അക്തര്‍, ജി. വേണുഗോപാല്‍, സി. വി. ബാലകൃഷ്ണന്‍, വി. ആര്‍ സുധീഷ്, എം. എന്‍. കാരശ്ശേരി, വി. ടി. മുരളി, ആലങ്കോട് ലീലാകൃഷ്ണന്‍, പൂവച്ചല്‍ ഖാദര്‍, ഉംബായി, രവിമേനോന്‍, രമേശ് ഗോപാലകൃഷ്ണന്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ള നാല്പതോളം പ്രശസ്ത വ്യക്തികളുടെ ഓര്‍മകളും ലേഖനങ്ങളും പഠനങ്ങളുമുള്‍പ്പെടുന്ന 'മുഹമ്മദ് റഫി: ഓര്‍മകളിലെ സംഗീതം' റഫിയെക്കുറിച്ചുള്ള പലവിധ കാഴ്ചകളും കാഴ്ചപ്പാടുകളും കൊണ്ട് സമ്പന്നമാണ്. ഗാനരചയിതാവും എഴുത്തുകാരനുമായ കാനേഷ് പൂനൂരാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. എല്ലാ പ്രമുഖ പുസ്തകശാലകളില്‍നിന്നും മാതൃഭൂമി ഓണ്‍ലൈനിലൂടെയും പുസ്തകങ്ങള്‍ സ്വന്തമാക്കാം.

Content Highlights: Mohammed Rafi biography Malayalam Book Mathrubhumi Books