ഇംഗ്‌ളണ്ട് രാജകുമാരന്‍ ഹാരിയുടെ ഭാര്യയും നടിയും മോഡലും നിര്‍മാതാവുമായ മേഗന്‍ മെര്‍ക്കലിന്റെ പ്രഥമപുസ്തകമായ 'ദ ബെഞ്ചി'ന്റെ രണ്ടായിരം കോപ്പികള്‍ തന്റെ നാട്ടിലെ സ്‌കൂളുകള്‍ക്കും ലൈബ്രറികള്‍ക്കും സംഭാവന ചെയ്യാനൊരുങ്ങുകയാണ് എഴുത്തുകാരി. ബാലസാഹിത്യരചനയായ 'ദ ബെഞ്ച്' പരമാവധി കുട്ടികളിലേക്കെത്തിക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് മേഗന്‍ മെര്‍ക്കല്‍ വിശദമാക്കി. 

ആര്‍ച്ച്‌വെല്‍ ഫൗണ്ടേഷന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലൂടെയാണ് പുസ്തകത്തിന്റെ കോപ്പികള്‍ സംഭാവന ചെയ്യാനുള്ള തീരുമാനം മേഗനും ഹാരിയും അറിയിച്ചത്. ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, വൈകാരികവും മാനസികവുമായ പിന്തുണ തുടങ്ങിയവ നല്‍കിക്കൊണ്ട് കുഞ്ഞുങ്ങളെ എപ്രകാരമാണ് പുതിയലോകത്തിലെ ചലഞ്ചുകള്‍ ഏറ്റെടുക്കാന്‍ പ്രാപ്തരാക്കേണ്ടത് എന്നാണ് തങ്ങള്‍ ലക്ഷ്യമിടുന്നത് എന്നും മേഗന്‍-ഹാരി ദമ്പതിമാര്‍ പറഞ്ഞു. പ്രസാധകര്‍ തങ്ങളോടു സഹകരിച്ചതിലെ സന്തോഷവും അവര്‍ പ്രകടിപ്പിച്ചു.

Content Highlights : Meghan Markale Donates 2000 Copies of the Book The Bench to School Students and Libraries