മാതൃഭൂമി ബുക്സ്റ്റാൾ | ഫോട്ടോ: കെ.കെ. സന്തോഷ്
പുതുവര്‍ഷത്തില്‍ വായനയുടെ വസന്തമൊരുക്കുവാന്‍ മെഗാ ഓഫറുമായി മാതൃഭൂമി ബുക്സ്. ജനുവരി ഒന്നു മുതല്‍ ഏഴുവരെ
mbibooks.comല്‍ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് 35 % വിലക്കിഴിവ് ഉണ്ടാകും.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ പുസ്തകങ്ങള്‍ വന്‍വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അപൂര്‍വ അവസരമാണിത്. മലയാളിയുടെ ഭാവുകത്വത്തെ സ്വാധീനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വിക്തോര്‍ യൂഗോയുടെ 'പാവങ്ങള്‍' മുതല്‍ ടി. പത്മനാഭന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ 'സഖാവ്' വരെയുള്ള വൈവിധ്യമാര്‍ന്ന പുസ്തകങ്ങള്‍ ഇപ്പോള്‍ വിലക്കിഴിവില്‍ ലഭിക്കും.
.jpg?$p=e5c8463&&q=0.8)
എക്കാലത്തെയും ബെസ്റ്റ് സെല്ലറുകളായ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല', ജഹഹര്‍ലാല്‍ നെഹ്റുവിന്റെ 'ഇന്ത്യയെ കണ്ടെത്തല്‍', 'ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍', ആത്മകഥ, കെ. പി. കേശവമേനോന്റെ 'യേശുദേവന്', 'നാം മുന്നോട്ട്', 'ജീവിതചിന്തകള്‍', എം. പി. വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവില്‍' എന്നീ പുസ്തകങ്ങളും സമീപകാലത്ത് ശ്രദ്ധേയമായ ശ്രീകുമാരന്‍ തമ്പിയുടെ 'ജീവിതം ഒരു പെന്‍ഡുലം', ശശി തരൂരിന്റെ 'നെഹ്റു: ഇന്ത്യയുടെ സൃഷ്ടി', ടി. എസ്. കല്യാണരാമന്റെ 'ആത്മവിശ്വാസം', ബൈജു എന്‍. നായരുടെ 'ഉല്ലാസയാത്രകള്‍' തുടങ്ങി വിവിധ വിഭാഗങ്ങളില്‍പ്പെട്ട നിരവധി പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ ലഭ്യമാണ്.
ന്യൂ ഇയര്‍ മെഗാ ഓഫറോടെ ഓണ്‍ലൈനില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കാവുന്നതാണ്.
പുസ്തകം വാങ്ങാം: Click here
Content Highlights: mbibooks.com, mathrubhumi books, new year mega offer, mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..