മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമല്‍സരം: വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു


മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിൽ കഥാവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആലുവ യു.സി. കോളേജിലെ എം.എ. വിദ്യാർഥിനി കാവ്യ അയ്യപ്പന് എഴുത്തുകാരൻ എം. മുകുന്ദൻ പ്രശസ്തിപത്രവും സമ്മാനത്തുകയും കൈമാറുന്നു. മാതൃഭൂമി മാനേജിങ് എഡിറ്ററും ചെയർമാനുമായ പി.വി. ചന്ദ്രൻ, മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, മാതൃഭൂമി ഡിജിറ്റൽ ബിസിനസ് ഡയറക്ടർ മയൂര ശ്രേയാംസ് കുമാർ എന്നിവർ സമീപം| ഫോട്ടോ: സാജൻ നമ്പ്യാർ മാതൃഭൂമി

കോഴിക്കോട്: മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമല്‍സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ എഴുത്തുകാരന്‍ എം. മുകുന്ദനാണ് വിജയികള്‍ക്കുള്ള പ്രശസ്തിപത്രവും സമ്മാനത്തുകയും വിതരണം ചെയ്തത്. മാതൃഭൂമി മാനേജിങ് എഡിറ്ററും ചെയര്‍മാനുമായ പി.വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ഡിജിറ്റല്‍ ബിസിനസ് ഡയറക്ടര്‍ മയൂര ശ്രേയാംസ് കുമാര്‍ സന്നിഹിതയായിരുന്നു.

m mukundan
വിഷുപ്പതിപ്പ് സാഹിത്യമല്‍സര വിജയികള്‍ക്കുള്ള സമ്മാന സമര്‍പ്പണ ചടങ്ങില്‍ എം. മുകുന്ദനെ ആദരിച്ചപ്പോള്‍

കഥാവിഭാഗത്തില്‍ ആലുവ യു.സി. കോളേജിലെ മലയാളം എം.എ. വിദ്യാര്‍ഥിനി കാവ്യ അയ്യപ്പനാണ് ഒന്നാംസ്ഥാനം നേടിയത്. 'ഒറവകുത്തി' എന്ന കഥയ്ക്കാണ് പുരസ്‌കാരം. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ മലയാള വിഭാഗം ഗവേഷക വിദ്യാ വിജയന്‍ എഴുതിയ 'ഉറുമ്പുപൊറ്റ' രണ്ടാം സമ്മാനവും കാലടി സര്‍വകലാശാലയിലെ മലയാളം എം.എ. വിദ്യാര്‍ഥി ഡി.പി. അഭിജിത്തിന്റെ 'ബ്ലഡ് റവല്യൂഷന്‍' മൂന്നാം സ്ഥാനവും നേടി.

കവിതയില്‍ കോഴിക്കോട് ഫാറൂഖ് കോളേജിലെ ഗവേഷക വിദ്യാര്‍ഥിനി അശ്വനി ആര്‍. ജീവന്‍, തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജിലെ മലയാളം എം.എ. വിദ്യാര്‍ഥിനി അനു ഉഷ എന്നിവര്‍ ഒന്നാംസ്ഥാനം പങ്കിട്ടു. പട്ടാമ്പി സംസ്‌കൃത കോളേജിലെ സുബിന്‍ ഉണ്ണികൃഷ്ണന്‍, പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷണ വിദ്യാര്‍ഥിനി കാവ്യ പി.ജി. എന്നിവര്‍ രണ്ടാം സമ്മാനം നേടി. തിരുവനന്തപുരം ഗവ. എന്‍ജിനിയറിങ് കോളേജിലെ വിഷ്ണുപ്രിയ, കാലിക്കറ്റ് സര്‍വകലാശാലയിലെ ബി.എ. മലയാളം വിദ്യാര്‍ഥി അല്‍ത്താഫ് പതിനാറുങ്ങല്‍ എന്നിവര്‍ക്കാണ് മൂന്നാംസമ്മാനം.

വിജയികള്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപയും സാക്ഷ്യപത്രവും സമ്മാനമായി ലഭിച്ചു. കെ.എസ്. രവികുമാര്‍, എന്‍.പി. ഹാഫിസ് മുഹമ്മദ്, അംബികാസുതന്‍ മാങ്ങാട് എന്നിവര്‍ കഥാവിഭാഗത്തിലും കെ.ജി.എസ്, വിജയലക്ഷ്മി, വീരാന്‍കുട്ടി എന്നിവര്‍ കവിതാ വിഭാഗത്തിലും വിധി നിര്‍ണയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented