കോഴിക്കോട്: കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള മാതൃഭൂമി വിഷു പതിപ്പ് സാഹിത്യമത്സരത്തിന്റെ അവസാന തീയതി ഈമാസം 15 വരെ നീട്ടി. കഥ, കവിത വിഭാഗങ്ങളിലാണ് രചനകള്‍ അയക്കേണ്ടത്. റഗുലര്‍, പാരലല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

ഇരുവിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് 25,000, 15,000, 10,000 രൂപ വീതമാണ് സമ്മാനം. പത്തു ഫുള്‍സ്‌കാപ്പില്‍ കവിയാത്ത കഥകളും 60 വരിയില്‍ കവിയാത്ത കവിതകളും ആണ് പരിഗണിക്കുക.

ഫെബ്രുവരി മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന അടയാള സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ സഹിതമാണ് രചനകള്‍ അയക്കേണ്ടത്. കോവിഡ് പശ്ചാത്തലത്തില്‍, വിദ്യാര്‍ഥിയാണ് എന്ന് തെളിയിക്കാന്‍ കോളേജ് തിരിച്ചറിയല്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് മതിയാവും.

Content Highlights: Mathrubhumi Weekly Vishu Special Edition literary competition for college students,