കൊച്ചി: മാതൃഭൂമി ആഴ്ചപതിപ്പ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിഷുപതിപ്പ് സാഹിത്യ മത്സരം-2020 ല്‍ മൂന്നാം സ്ഥാനം നേടിയ കൂത്താട്ടുകുളം പുതിയപറമ്പില്‍ വീട്ടില്‍ അമല്‍ സുരേന്ദ്രന് സമ്മാനം നല്‍കി. കഥാ വിഭാഗത്തിലാണ് മൂന്നാംസ്ഥാനം നേടിയത്.
അമല്‍ രചിച്ച 'ചാരസന്ധി' എന്ന കഥയാണ് സമ്മാനാര്‍ഹമായത്. മാതൃഭൂമി മഞ്ഞുമ്മല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് മാനേജര്‍ പി. സിന്ധു ഉപഹാരം സമ്മാനിച്ചു. എം.ടി. വാസുദേവന്‍ നായര്‍ മുഖ്യ ജൂറിയായ പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.
Content Highlights: Mathrubhumi weekly vishu pathippu award